മനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘം ഭരണം എൽഡിഎഫ് നിലനിർത്തി.
മനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘം ഭരണം എൽഡിഎഫ് നിലനിർത്തി.
മാനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ പ്രസിഡണ്ടായി പി. ടി.ബിജു ചുമതലയേറ്റു. ഒമ്പതംഗ ഭരണസമിതിയും അധികാരമേറ്റെടുത്തു. ആകെയുള്ള 1794 വോട്ടിൽ 1648 പേർ വോട്ടുചെയ്തു. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ വയനാട് ജില്ലാ ക്വാളിറ്റി കൺട്രോളർ ഓഫീസർ പി. അനിതാ ഭരണാധികാരിയായിരുന്നു. സണ്ണി ജോർജ്, വർഗീസ് ജേക്കബ്, എൽദോ പി.കെ, ഷിബു തോമസ്, ഗിരിജ എം.കെ, റെജി ജോസി, രാമൻ സി.സി, സോനാ ടി.ജെ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.