പ്രളയം – ക്ഷീരമേഖലയിൽ സംസ്ഥാനത്ത് 25 കോടി രൂപയോളം നഷ്ടം.
ഈ മാസം ഉണ്ടായ പ്രളയകെടുതിയിൽ സംസ്ഥാനത്ത് ഏകദേശം 25 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമികമായി കണക്കാക്കുന്നു. ഓരോ ജില്ലകളിലെയും നഷ്ടത്തെ സംബന്ധിച്ച് ക്ഷീരവികസന വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ. ഈ ജില്ലകളിൽ ഏകദേശം 10 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. കാലികൾക്ക് പുറമേ കാലി തീറ്റ, പച്ചപ്പുല്ല്, വൈക്കോൽ, തൊഴുത്ത് ഇവയുടെയെല്ലാം നാശനഷ്ടങ്ങളുടെ വിശദമായ കണക്കാണ് ക്ഷീരവകുപ്പ് എടുക്കുന്നത്. പ്രളയ ത്തോടനുബന്ധിച്ച് നാശനഷ്ടങ്ങൾ സംബന്ധിച്ച കൃത്യമായ വിവരം ബ്ലോക്ക് തലത്തിലുള്ള ക്ഷീരവികസന യൂണിറ്റിലോ അടുത്തുള്ള മൃഗാശുപത്രിയിലോ ക്ഷീര സംഘത്തിലോ അറിയിക്കണമെന്നാണ് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർമാർ നൽകുന്ന നിർദ്ദേശം.
[mbzshare]