കേരള ബാങ്ക് രൂപവത്കരണം ഭരണഘടനാവിരുദ്ധമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
കേരള ബാങ്ക് രൂപവത്കരണം ഭരണഘടനാവിരുദ്ധമാണെന്ന് കെ.പി.സി.സി.പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം കോട്ടയം സി.എസ്.ഐ.റിട്രീറ്റ് സെന്ററിൽ ( മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ നഗർ)ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമായാണ് കേരള ബാങ്ക് രൂപവത്കരിക്കുന്നത്. കേരളത്തിലെ യു.ഡി.എഫിന്റെ മുഴുവൻ എം.പി.മാരും ഒറ്റകെട്ടായി എതിർക്കും. ഇക്കാര്യത്തിനായി റി സർവ് ബാങ്ക് ഗവർണറെയും കേന്ദ്ര ധനകാര്യ മന്ത്രിയെയും കണ്ട് നിവേദനം നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ജില്ല ബാങ്ക് ഭരണ സമിതികളെ പിരിച്ച് വിട്ടുള്ള കേരള ബാങ്ക് രൂപവത്കരണത്തിനായി പിണറായി വിജയൻ ശ്രമിക്കുന്നത് സഹകരണ മേഖലയെ തകർക്കാനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സംസ്ഥാന പ്രസിഡൻറ് ജോഷ്വാ മാത്യു അധ്യക്ഷനായി. മുൻ മന്ത്രി കെ.സി.ജോസഫ്., എം.പിമാരായ ജോസ് കെ.മാണി, ആന്റോ ആന്റണി, ജനറൽ സെക്രട്ടറി ചാൾസ് ആൻറണി, തോമസ് കല്ലാടൻ, പി.കെ.വിനയകമാർ, എം.രാജു, ആനാട് ഗോപകുമാർ, കെ.എം.തോമസ്, പി.കെ.രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
സർവ്വീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന ഭാരവാഹികളായ ചാൾസ് ആൻറണി, ഇ.രുദ്ര കുമാരി, പൂക്കോട്ട് ബാബുരാജ്, പി.രാധാകൃഷ്ണൻ തുടങ്ങിയവർക്ക് സമ്മേളനത്തിൽ യാത്രയയപ്പ് നൽകി
u