കെയർ ഹോം- തൃശ്ശൂർ ജില്ലാ ഫാർമേഴ്‌സ് ബാങ്ക് വീട് നിര്മിച്ചുനൽകുന്നു.

[mbzauthor]

 

തൃശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം  കെയർ ഹോം പദ്ധതിയിൽ
നിർമിക്കുന്ന പ്രളയ ദുരന്തത്തിൽ തകർന്ന മണലൂർ സ്വദേശി സീതയുടെ  വീടിന്റ നിർമാണം 6മാസത്തിനകം പൂർത്തിയാകും.സർക്കാർ ധനസഹയം ഒരു ലക്ഷം ലഭിച്ച് സഹായിക്കാൻ ആരും ഇലാത്തതുമൂലം  തറപണി ഭാഗീകമായി കഴിഞ്ഞ് നിർമാണം നിലച്ചുപോയ വീടാണ് തൃശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘംജില്ലാ ഭരണകൂടത്തിന്റയും സഹകരണ വകുപ്പിന്റയും നിർദ്ദേശപ്രകാരം  കെയർ ഹോം പദ്ധതിയിൽ നിർമിച്ച് കൊടുക്കുന്നത്.
വീടിന്റ കട്ടിള വെപ്പ് സംഘം പ്രസിഡണ്ട് എ.പ്രസാദ് നിർവഹിച്ചു.

മണലൂർ പഞ്ചായത്ത് അംഗങ്ങളായ വി.ജി.ആശോകൻ, റോബിൻ വടക്കേത്തല,
സംഘം വെസ് പ്രസിഡണ്ട്കെ.രാമനാഥൻ,
ഡയറക്ടർമാരായ എം.എസ്.കൃഷ്ണദാസ്, ഷാജു ചേലാട്ട്, പ്രകാശ് ജോൺ, പ്രശാന്ത് ആർ നായർ, രതിശൻ വാരണംകുടത്ത്, സി.ബിനോജ്, സെക്രട്ടറി അമ്പിളി രഞ്ജിത്ത്, നിതീഷ് ടി.എസ് എന്നിവർ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.