എം.വി.ആർ കാൻസർ സെന്റർ കാൻസർ ചികിത്സാരംഗത്ത് ഇന്ത്യയിൽ ഒന്നാമതെ ത്തും- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
എം.വി.ആർ കാൻസർ സെന്റർ ഇന്ത്യയിൽ കാൻസർ ചികിത്സാരംഗത്ത് ഒന്നാമതെത്തുമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. എം.വി.ആർ കാൻസർ സെന്ററിൽ റോബോട്ടിക് സർജറി സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാൻസർ ചികിത്സക്ക് പുറമേ കാൻസറിനെ കുറിച്ചുള്ള ബോധവൽക്കരണവും ആവശ്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സാധാരണ ആശുപത്രികളിൽ നിന്നും കാഴ്ചയിൽ ഏറെ വ്യത്യസ്തമാണ് എം.വി. ആർ കാൻസർ സെന്റർ എന്നും കണ്ടപ്പോൾ അത്യധികം സന്തോഷം തോന്നി എന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയിലെ കാന്‍സര്‍ സെന്ററുകളില്‍ ഇതാദ്യമായാണ് ഓപ്പറേഷന്‍ തിയറ്ററില്‍ റോബോട്ടിക് സര്‍ജറി ഒരുക്കുന്നത്. അത്യാധുനിക കമ്പ്യൂട്ടര്‍ നിയന്ത്രിതമായ കരങ്ങളുടെ സഹായത്തോടെ ഒരു സര്‍ജന്‍ തന്നെ ചെയ്യുന്ന ശസ്ത്രക്രിയയാണ് റോബോട്ടിക് സര്‍ജറി.
വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം കൊളുത്തി. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ: ദിലീപ് ദാമോദർ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പൊന്നാടയണിയിച്ചു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എൻ. വിജയകൃഷ്ണൻ അദ്ദേഹത്തിന് മൊമെന്റോ നൽകി.
എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ: ബി.എസ്.സ്വാതി കുമാര്‍, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.ഡോ: ശ്യാം വിക്രം സ്വാഗതവും ഡോ: അനൂപ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
[mbzshare]