എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി
കുരുവട്ടൂര്‍ സര്‍വ്വീസ് സഹകരണ എസ്.എസ്.എല്‍.സി, +2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. പറമ്പില്‍ എ.എം.എല്‍.പി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് ബാങ്ക് ചെയര്‍മാന്‍ എന്‍.എസ്. സുബ്രഹ്മണ്യന്‍ ഉദ്ഘടനം ചെയ്തു. ബാങ്ക് വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ജിജി, കണ്‍കറന്റ് ഓഡിറ്റര്‍ നിഷ, പയമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. ബിനോയ്, ഹെഡ് മാസ്റ്റര്‍ സി. കെ വിനോദ് കുമാര്‍, കാനറാ ബാങ്ക് മാനേജര്‍ അനീഷ് പോള്‍, പ്രഭാതം വായനശാല സെക്രട്ടറി പി.എം. രത്നാകരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. വാഹിദ് എന്നിവര്‍ സംസാരിച്ചു.ബാങ്ക് ഡയരക്ടര്‍ മാരായ പി.എം. അബ്ദുറഹിമാന്‍ സ്വാഗതവും ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.