കേരളത്തിലെ സഹകരണ മേഖല ചെകുത്താനും കടലിനുമിടയിൽ – അഡ്വ.കരകുളം

[mbzauthor]

കേരളത്തിലെ സഹകരണ മേഖല ഇപ്പോൾ ചെകുത്താനും കടലിനുമിടയിൽ പെട്ടിരിക്കുകയാണെന്ന് സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ അഡ്വ.കരകുളം കൃഷ്ണപ്പിള്ള പറഞ്ഞു. സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി നടത്തിയ ദ്വിദിന ശില്‌പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്നതിനായി മത്സരിക്കുകയാണ്. സഹകരണ സംഘങ്ങൾ വിവിധ ആവശ്യങ്ങൾക്ക് സർക്കാറിലേക്ക് അടക്കേണ്ട വിവിധ ഫീസുകളിൽ ഒറ്റയടിക്ക് അഞ്ചിരട്ടി വർദ്ധിപ്പിച്ചിരിക്കുന്നു. റിസർവ്വ് ബാങ്കും ആദായ നികുതി വകുപ്പും ചേർന്ന് സഹകരണ സംഘങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. ഒറ്റ തവണ തീർപ്പാക്കലിൻ്റെ ഫലമായി സംഘത്തിനുണ്ടാകുന്ന നഷ്ടത്തിൻ്റെ ഒരു ഭാഗമെങ്കിലും സംഘങ്ങൾക്ക് നൽകുന്നതിന് സർക്കാർ തയ്യാറാകണമെന്നും കരകുളം പറഞ്ഞു.

ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, യു.ഡി.എഫ്.ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ഡി.സി.സി. മുൻ പ്രസിഡൻ്റ് ഹക്കീം കുന്നിൽ, കെ.പി.സി.സി.സെക്രട്ടറി എം.അസിനാർ, കെ.സി.ഇ.എഫ്.സംസ്ഥാന പ്രസിഡൻ്റ് പി.കെ.വിനയകുമാർ, ഡി.സി.സി. വൈസ് പ്രസിഡൻ്റുമാരായ അഡ്വ.കെ.കെ.രാജേന്ദ്രൻ, പി.ജി.ദേവ് , മാമുനി വിജയൻ , പി.വി.സുരേഷ് കെ.സി.ഇ.എഫ്.ജില്ലാ പ്രസിഡൻ്റ് പി.കെ.വിനോദ്കുമാർ,എം. രാധാകൃഷ്ണൻ നായർ , മഡിയൻ ഉണ്ണികൃഷ്ണൻ , വി.കൃഷ്ണൻ, എ.വി.ചന്ദ്രൻ, പ്രവീൺ തോയൽ ,റിട്ട. അഡീഷണൽ രജിസ്ട്രാർ വി.കുഞ്ഞിക്കണ്ണൻ, റിട്ട. എ. ആർ.എ.കെ.നായർ, ഇൻസ്പെക്ടേഴ്സ് ആൻ്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി.വിനോദ് കുമാർ, ടി.വി.ശ്യാമള, പവിത്രൻ സി.നായർ , തുടങ്ങിയവർ സംസാരിച്ചു.

‘പ്രൊഫഷണലിസം സഹകരണ സ്ഥാപനങ്ങളിൽ ‘ എന്ന വിഷയം രാജേഷ് കരിപ്പാൽ അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന ചർച്ചകൾക്ക് കെ.വി.സുധാകരൻ, എം.കുഞ്ഞമ്പു നമ്പ്യാർ, രാജൻ പെരിയ , കെ.വാരിജാക്ഷൻ ആർ.ഗംഗാധരൻ ,എം.കെ.മാധവൻ, പി. ശോഭ, കെ.പി.ദിനേശൻ ,കെ.ശശി, പി.കെ.പ്രകാശ് കുമാർ , സി.ഇ. ജയൻ എന്നിവർ നേതൃത്വം നൽകി.

 

[mbzshare]

Leave a Reply

Your email address will not be published.