മുന്‍കാല സീനിയോറിറ്റിയോടെ ഏപ്രില്‍ 30 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍പുതുക്കാം

Deepthi Vipin lal

2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലത്തു വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു മുന്‍കാല സീനിയോറിറ്റിയോടെ 2022 ഏപ്രില്‍ 30 വരെ രജിസ്‌ട്രേഷന്‍ പുതുക്കിനല്‍കുമെന്ന് എംപ്ലോയ്‌മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു.


പ്രത്യേക പുതുക്കല്‍ ഉത്തരവു പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചുകിട്ടുന്നവര്‍ക്കു രജിസ്‌ട്രേഷന്‍ റദ്ദായ കാലത്തെ തൊഴില്‍രഹിത വേതനത്തിന് അര്‍ഹതയുണ്ടാവില്ല. ശിക്ഷണ നടപടിയുടെ ഭാഗമായോ മന:പൂര്‍വം ജോലിക്കു ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കു പ്രത്യേക പുതുക്കല്‍ ആനുകൂല്യം ലഭിക്കില്ല.

ഓണ്‍ലൈന്‍ പോര്‍ട്ടലായ www.eemployment.kerala.gov.in  എന്ന വെബ്‌സൈറ്റും വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനും വഴി പ്രത്യേക പുതുക്കല്‍ നിര്‍വഹിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Latest News