പട്ടികജാതിക്കാരുടെ വായ്പാ കാലാവധി നീട്ടല്‍: കുടിശ്ശികയായ വായ്പകളുടെ വിവരമറിയിക്കാന്‍ നിര്‍ദേശം

[mbzauthor]

പട്ടികജാതി കടാശ്വാസ പദ്ധതിപ്രകാരം 2010 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള കാലത്തു കുടിശ്ശികയായ വായ്പകളുടെ വര്‍ഷം തിരിച്ചുള്ള തുക സംബന്ധിച്ച വിവരം അടിയന്തരമായി അറിയിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ക്കുവേണ്ടി ഡെപ്യൂട്ടി രജിസ്ട്രാര്‍ ( വിജിലന്‍സ് ) ആവശ്യപ്പെട്ടു.

പട്ടികജാതി, പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍, വിവിധ സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു പട്ടികജാതി വിഭാഗക്കാര്‍ എടുത്തിട്ടുള്ള വായ്പകളില്‍ 2010 മാര്‍ച്ച് 31 നു തിരിച്ചടവു കാലാവധി പൂര്‍ത്തിയായ വായ്പകളില്‍ മുതലും പലിശയും ചേര്‍ത്തു കുടിശ്ശികയായ ഒരു ലക്ഷം രൂപവരെ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ 2015 മാര്‍ച്ച് 30 നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, 2010 മാര്‍ച്ച് 31 നു ശേഷം തിരിച്ചടവു കാലാവധി പൂര്‍ത്തിയായ വായ്പകള്‍ എഴുതിത്തള്ളുന്നതിനായി ഒട്ടേറെ അപേക്ഷകള്‍ കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വായ്പാ കാലാവധി നീട്ടി നല്‍കാന്‍ കഴിയുമോ എന്നു പരിശോധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 2021 നവംബര്‍ 30 നു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, 2010 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള കാലത്തു കുടിശ്ശികയായ വായ്പകളുടെ വര്‍ഷം തിരിച്ചുള്ള തുക സംബന്ധിച്ച വിവരം ഉടനെ നല്‍കണമെന്നു പട്ടികജാതി വികസന വകുപ്പു ഡയരക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്നാണു സഹകരണ സംഘം രജിസ്ട്രാര്‍ എല്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ക്കും 2022 ജനുവരി 27 നു കത്തയച്ചിരിക്കുന്നത്.

[mbzshare]

Leave a Reply

Your email address will not be published.