ബാംഗ്ലൂര്‍ ആദായനികുതിയോഫീസില്‍ 3 യങ് പ്രൊഫഷണല്‍ ഒഴിവ്
കര്‍ണാടക-ഗോവ മേഖലാആദായനികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ഓഫീസില്‍ മൂന്നു യങ് പ്രൊഫഷണലുകളുടെ ഒഴിവുണ്ട്. പ്രായപരിധി 35 വയസ്സ്. ഒരുകൊല്ലത്തേക്കാണു നിയമനം. ഒരുകൊല്ലംകൂടി നീട്ടിയേക്കാം. ബംഗളൂരുവിലാണു ജോലി. പ്രതിഫലം മാസം 60000 രൂപ. നിയമത്തില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും അപേക്ഷിക്കാം. 50%മാര്‍ക്കുണ്ടായിരിക്കണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ കാര്യത്തില്‍ നികുതികാര്യങ്ങളില്‍ ആര്‍ടിക്കിള്‍ഷിപ്പ് പൂര്‍ത്തിയാക്കിയതു മുന്‍ഗണനായോഗ്യതയായിരിക്കം. നിയമബിരുദധാരികളുടെയും ബിരുദാനന്തരബിരുദധാരികളുടെയും കാര്യത്തില്‍ നിയമത്തില്‍ ഗവേഷണപ്രവര്‍ത്തനമോ പ്രാജക്ടുകളോ ചെയ്യുന്നത് മുന്‍ഗണനായോഗ്യതയായിരിക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മൂണിക്കേഷന്‍ സാങ്കേതികവിദ്യയില്‍ വൈദഗ്‌ധ്യവും നല്ല ആശയവിനിമയശേഷിയും മികച്ച വ്യക്തിബന്ധവൈദഗ്‌ധ്യവും മൂന്ന് ഒഴിവുകളുടെ കാര്യത്തിലും മുന്‍ഗണനായോഗ്യതകളാണ്. പ്രാഥമികസ്‌ക്രീനിങ്ങിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. https://incometaxkarnatakagoa.gov.in/ല്‍ അപേക്ഷാഫോം കിട്ടും. പൂരിപ്പിച്ചു സ്‌കാന്‍ ചെയ്‌ത കോപ്പിയും രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തി സ്‌കാന്‍ ചെയ്‌ത കോപ്പികളും [email protected][email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. വൈപി പോസ്‌റ്റിലേക്കുള്ള അപേക്ഷയാണെന്ന കാര്യം പേരുസഹിതം വിഷമായി രേഖപ്പെടുത്തണം. ജനുവരി എട്ടിനു വൈകിട്ട് ആറിനകം അപേക്ഷിക്കണം. കൂടുതല്‍വിവരം https://incometaxindia.gov.inhttps://incometaxindia.gov.in ല്‍ ലഭിക്കും.


