വൈകുണ്‌ഠമേത്ത സഹകരണഇന്‍സ്‌റ്റിറ്റിയൂട്ടില്‍ 11 ഒഴിവുകള്‍

Moonamvazhi

ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റിയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള സഹകരണപരിശീലനസ്ഥാപനമായ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ്‌്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (വാംനികോം) അസിസ്‌റ്റന്റ്‌ പ്രൊഫസര്‍/അസോസിയേറ്റ്‌ പ്രൊഫസര്‍ തസ്‌തികയില്‍ അഞ്ചും, ലെക്‌ചറര്‍ കം പ്ലേസ്‌മെന്റ്‌/ അക്രഡിറ്റേഷന്‍ ഓഫീസര്‍ തസ്‌തികയിലും അക്കൗണ്ട്‌സ്‌ ഓഫീസര്‍ തസ്‌തികയിലും സോഫ്‌റ്റ്‌ എഞ്ചിനിയര്‍ തസ്‌തികയിലും ഹാര്‍ഡ്‌ വെയര്‍ ആന്റ്‌ നെറ്റ്‌ വര്‍ക്ക്‌ എഞ്ചിനിയര്‍ തസ്‌തികയിലും ഓരോന്നുവീതവും, റിസര്‍ച്ച്‌ ഓഫീസര്‍ തസ്‌തികയില്‍ രണ്ടും ഒഴിവുകളുണ്ട്‌. മൂന്നുകൊല്ലത്തെ കരാര്‍ നിയമനമാണ്‌. അഞ്ചുകൊല്ലംവരെ നീട്ടിയേക്കാം. ഉന്നതവിദ്യാഭ്യാസമേഖലയില്‍ മേല്‍പറഞ്ഞ തസ്‌തികകള്‍ക്കു നിശ്ചയിച്ചിട്ടുള്ള ശമ്പളനിരക്കിനനുസരിച്ചായിരിക്കും വേതനം.
അസിസ്റ്റന്റ്‌ പ്രൊഫസര്‍/അസോസിയേറ്റ്‌ പ്രൊഫസര്‍ തസ്‌തികയിലെ അഞ്ച്‌ ഒഴിവുകള്‍ ഓരോന്നും വ്യത്യസ്‌ത സ്‌പെഷ്യലൈഡ്‌ വിഭാഗങ്ങളിലാണ്‌. മാനേജര്‍മാര്‍ക്കുവേണ്ട മാനേജ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഇആര്‍പിയും ഡാറ്റാബേസ്‌ മാനേജ്‌മെന്റ്‌ എൈടിയും അടങ്ങുന്നതാണ്‌ ഒരു വിഭാഗം. ബേസിക്‌ മാര്‍ക്കറ്റിങ്ങും ഗ്രാമീണമാര്‍ക്കറ്റിങും അഗ്രിഇന്‍പുട്ട്‌ മാര്‍ക്കറ്റിങ്ങും സെയില്‍ആന്റ്‌ ഡിസ്‌ട്രിബ്യൂഷന്‍ മാനേജ്‌മമെന്റും സര്‍വീസസും റിട്ടെയില്‍ മാനേജ്‌മെന്റും ഓര്‍ഗാനിക്‌ ഫുഡ്‌ മാര്‍ക്കറ്റിങ്ങും മാര്‍ക്കറ്റിങ്‌ അനാലിസിസും അടങ്ങിയതാണു രണ്ടാമത്തെ വിഭാഗം, എച്ച്‌ആര്‍ ആന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സ്‌ ആണ്‌ മൂന്നാമത്തെ വിഭാഗം. പ്രൊഡക്ഷന്‍ ആന്റ്‌ ഓപ്പറേഷന്‍ മാനേജ്‌മെന്റും ക്യുടി ആന്റ്‌ ഡിസിഷന്‍ സയന്‍സും അടങ്ങിയതാണു നാലാമത്തെ വിഭാഗം. മൈക്രോഇക്കണോമിക്‌സും മാക്രോഇക്കണോമിക്‌സും ഇക്കണോമെട്രിക്‌സും ഡവലപ്‌മെന്റ്‌ ഇക്കണോമിക്‌സും അടങ്ങിയതാണ്‌ അഞ്ചാമത്തെ വിഭാഗം. ഓരോവിഭാഗത്തിലും ഓരോ ഒഴിവുകളാണ്‌. ഐ.ടി, മാര്‍ക്കറ്റിങ്‌ മാനേജ്‌മെന്റ്‌, ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സ്‌, ജനറല്‍ മാനേജ്‌മെന്റ്‌, ഇക്കണോമിക്‌സ്‌ എന്നിവയിലാണിവ. ബന്ധപ്പെട്ടവിഷയങ്ങളില്‍ പി.എച്ചഡി, അമ്പത്തഞ്ചുശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം, ആറുപ്രസിദ്ധീകരണങ്ങള്‍, എട്ടുവര്‍ഷം അധ്യാപനപരിചയം എന്നിവയാണു അസിസ്റ്റന്റ്‌ പ്രൊഫസര്‍ തസ്‌തികക്കുവേണ്ട യോഗ്യതകള്‍. അസിസ്‌റ്റന്റ്‌ പ്രൊഫസര്‍ തസ്‌തികയില്‍ ബന്ധപ്പെട്ടവിഷയത്തില്‍ പിഎച്ചഡി, അമ്പത്തഞ്ചുശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം, ഒരു പ്രസിദ്ധീകരണം, ഒരുവര്‍ഷം അധ്യാപനപരിചയം തുടങ്ങിയവയാണു യോഗ്യതകള്‍. പ്രായപരിധി 55വയസ്സ്‌.
ലെക്‌ചറര്‍ കം പ്ലേസ്‌മെന്റ്‌ / അക്രഡിറ്റേഷന്‍ ഓഫീസര്‍ തസ്‌തികയുടെ സ്‌പെഷ്യലൈസേഷന്‍ മേഖല ഇന്‍ഡസ്‌ട്രി എന്‍ഗേജ്‌മെന്റ്‌, നെറ്റ്‌ വര്‍ക്കിങ്‌, കരിയര്‍ കൗണ്‍സലിങ്‌, കോച്ചിങ്‌, ട്രെയിനിങ്‌, സ്‌കില്‍ ഡവലപ്‌മെന്റ്‌, ഡാറ്റാഅനാലിസിസ്‌, റിപ്പോര്‍ട്ടിങ്‌ ഈവന്റ്‌്‌ മാനേജ്‌മെന്റ്‌, അക്രഡിറ്റേഷന്‍ സ്‌റ്റാന്റേര്‍ഡ്‌സ്‌, കംപ്ലയന്‍സ്‌ എന്നിവയാണ്‌. ബന്ധപ്പെട്ടവിഷയത്തിലോ അനുബന്ധവിഷയത്തിലോ അമ്പത്തഞ്ചുശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും എന്‍ഇറ്റിയോ പിഎച്ച്‌ഡിയോ എംഫിലോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. പ്രായപരിധി അമ്പതുവയസ്സ്‌.


റിസര്‍ച്ച്‌ ഓഫീസര്‍ തസ്‌തികയുടെ സ്‌പെഷ്യലൈസേഷന്‍ വിഭാഗങ്ങള്‍ സഹകരണം,മാര്‍ക്കറ്റിങ്‌, ഫിനാന്‍സ്‌, സോഷ്യല്‍ സയന്‍സ്‌, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എംസിഎ, എംടെക്‌ (ഐടി) എന്നിവയാണ്‌. ബന്ധപ്പെട്ടവിഷയത്തിലോ അനുബന്ധവിഷയത്തിലോ അമ്പത്തഞ്ചുശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദമോ തുല്യയോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ എന്‍ഇറ്റിയോ പിഎച്ചഡിയോ എംഫിലോ വേണം. അംഗീകൃതഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷം പ്രവൃത്തിപരിചയം ആവശ്യമാണ്‌. പ്രായപരിധി 30വയസ്സ്‌.അക്കൗണ്ട്‌സ്‌ ഓഫീസര്‍ തസ്‌തികയുടെ സ്‌പെഷ്യലൈസേഷന്‍മേഖല അക്കൗണ്ടിങ്ങും ഫിനാന്‍സുമാണ്‌. വിദ്യാഭ്യാസയോഗ്യത; ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ (സിഎ)/ കോസ്‌റ്റ്‌ ആന്റ്‌ മാനേജ്‌മെന്റ്‌ അക്കൗണ്ടന്റ്‌ (സിഎംഎ), ഐസിഡബ്ലിയുഎ. സഹകരണസ്ഥാപനത്തിലോ സഹകരണവകുപ്പിലോ സഹകരണപരിശീലനഇന്‍സ്റ്റിറ്റിയൂട്ടിലെ സര്‍ക്കാര്‍സ്ഥാപനത്തിലോ സ്വകാര്യസ്ഥാപനത്തിലോ പൊതുമേഖലാസ്ഥാപനത്തിലോ സ്വയംഭരണസ്ഥാപനത്തിലോ അക്കൗണ്ട്‌സ്‌/ഓഡിറ്റ്‌ മേഖലയില്‍ അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. പൊതുധനകാര്യചട്ടങ്ങളും (ജിഎഫ്‌ആര്‍) ഡിഒപിടി മാര്‍ഗനിര്‍ദേശങ്ങളും അറിഞ്ഞിരിക്കണം. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്‌. ഉയര്‍ന്ന മികവും പരിചയവുമുള്ളവരുടെ കാര്യത്തില്‍ പ്രായപരിധിയില്‍ ഇളവനുവദിക്കും.


ഹാര്‍ഡ്‌ വെയര്‍ ആന്റ്‌ നെറ്റ്‌ വര്‍ക്ക്‌ എഞ്ചിനിയര്‍ തസ്‌തികയുടെ സ്‌പെഷ്യലൈസേഷന്‍ വിഭാഗങ്ങള്‍ നെറ്റ്‌ വര്‍ക്ക്‌ പ്രോട്ടോകോളുകള്‍, ഫങ്ക്‌ഷണല്‍ നെറ്റ്‌ വര്‍ക്കുകള്‍, ഫയര്‍വാള്‍ കോണ്‍ഫിഗറേഷന്‍, റൗട്ടര്‍ ആന്റ്‌്‌ സ്വിച്ച്‌ മാനേജ്‌മെന്റ്‌, ട്രബിള്‍ഷൂട്ടിങ്‌, നെറ്റ്‌ വര്‍ക്ക്‌ സെക്യൂരിറ്റി, വയര്‍ലെസ്‌ നെറ്റ്‌ വര്‍ക്കിങ്‌, സിസ്‌കോ സിസ്‌റ്റംസ്‌, വൈപിഎന്‍ കോണ്‍ഫിഗറേഷന്‍ എന്നിവയാണ്‌. കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങിലോ വിവരസാങ്കേതികവിദ്യയിലോ കമ്പ്യൂട്ടര്‍സയന്‍സിലോ തുല്യവിഷയങ്ങളിലോ ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. സിസിഎന്‍എയും തുല്യമൈക്രോസോഫ്‌റ്റ്‌ സര്‍ട്ടിഫിക്കേഷനുകളുംപോലുള്ള സര്‍ട്ടിഫിക്കേഷനുകള്‍ അഭികാമ്യം. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്‌.
സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനിയര്‍ തസ്‌തികയുടെ സ്‌പെഷ്യലൈസേഷന്‍ മേഖലകള്‍ സോഫ്‌റ്റ്‌ വെയര്‍ ടെസ്റ്റിങ്‌, ക്യുഎ എഞ്ചിനിയറിങ്‌, ക്ലൗഡ്‌ കമ്പ്യൂട്ടിങ്‌ ഡവലപ്‌മെന്റ്‌, ഡാറ്റാസയന്‍സ്‌, മെഷീന്‍ലേണിങ്‌ ഡവലപ്‌മെന്റ്‌, ഡാറ്റാബേസ്‌ ഡവലപ്‌മെന്റ്‌, വെബ്‌ ഡവലപ്‌മെന്റ്‌, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ഡവലപ്‌മെന്റ്‌ എന്നിവയാണ്‌. കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങിലോ വിവരസാങ്കേതികവിദ്യയിലോ സോഫ്‌റ്റ്‌്‌ വെയര്‍ എഞ്ചിനിയറിങ്ങിലോ, കമ്പ്യൂട്ടര്‍ സയന്‍സിലോ തുല്യവിഷയങ്ങളിലോ ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. ഡിബിഎ സര്‍ട്ടിഫിക്കേഷന്‍, മൈക്രോസോഫ്‌റ്റ്‌/ ഓറക്കിള്‍ സര്‍ട്ടിഫിക്കോഷന്‍ (സോഫ്‌റ്റ്‌ വെയര്‍ എഞ്ചിയനിയറിങ്‌-ഹോസ്‌റ്റിങ്‌, വെബ്‌സൈറ്റ്‌ മാനേജ്‌മെന്റ്‌-മാനേജിങ്‌ സോഫ്‌റ്റ്‌ വെയര്‍ ഡവലപ്‌മെന്റ്‌ ടീം) അഭികാമ്യം. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്‌.
എല്ലാ തസ്‌തികയുടെയും അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും വാംനികോമിന്റെ വെബ്‌സൈറ്റില്‍ (https://vamnicom.gov.in) ഉണ്ട്‌. അപേക്ഷാഫോം പൂരിപ്പിച്ച്‌ ഡിസംബര്‍ 20നകം [email protected] ലേക്ക്‌ ഇ-മെയില്‍ ചെയ്യണം.

Moonamvazhi

Authorize Writer

Moonamvazhi has 805 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!