ചെറുകിടവ്യവസായവികസനബാങ്കില്‍ 14 വായ്‌പഅനലിസ്റ്റ് ഒഴിവുകള്‍
ചെറുകിടവ്യവസായവികസനബാങ്കില്‍ (സിഡ്‌ബി) കണ്‍സള്‍ട്ടന്റ് വായ്‌പാഅനലിസ്‌റ്റുകളുടെ 14 ഒഴിവുണ്ട്. മൂന്നുകൊല്ലത്തേക്കുള്ള കരാര്‍നിയമനമാണ്. പ്രായപരിധി 28 വയസ്സ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും, ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തുംകൊല്ലം ഇളവുണ്ട്. ക്വാളിഫൈഡ് ചാര്‍ട്ടേഡ് അക്കൗണ്ടന്റും ബിരുദധാരിയുമായിരിക്കണം. കമ്മറ്റി ഫോര്‍ മെമ്പേഴ്‌സ് ഇന്‍ ഇന്‍ഡസ്‌ട്രി ആന്റ് ബിസിനസ് വഴിയാണു നിയമനപ്രക്രിയ. താല്‍പര്യമുള്ളവര്‍ സിഎംഐആന്റ് ബി യുടെ വെബ്‌സൈറ്റ് (https://cmibplacements.icai.org/) സന്ദര്‍ശിക്കണം. സിഡ്‌ബിയിലേക്കു നേരിട്ട് അയക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.


