സമുദ്രോല്‍പന്നക്കയറ്റുമതി അതോറിട്ടിയില്‍ അക്കൗണ്ട്‌സ് ട്രെയിനി ഒഴിവുകള്‍
സമുദ്രോല്‍പന്നക്കയറ്റുമതിവികസനഅതോറിട്ടിയില്‍ (എംപിഇഡിഎ) അക്കൗണ്ടസ് ഓഫീസര്‍ ട്രെയിനി/ അക്കൗണ്ടസ് പ്രൊഫഷണല്‍ പരിശീലനത്തിന്‌് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവാണുള്ളത്. കൊച്ചിയിലെ എംപിഇഡിഎ ആസ്ഥാനത്താണു നിയമനം. എംപിഇഡിഎയുടെ വെബ്‌സൈറ്റില്‍ (www.mpeda.gov.in) ഡിസംബര്‍ 12നകം അപേക്ഷിക്കണം. എംപിഇഡിഎയില്‍ നേരത്തേ പരിശീലനം നേടിയവരും നിലവില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവരും അപേക്ഷിക്കരുത്. യോഗ്യത: ഇന്റര്‍മീഡിയറ്റ് സിഎ/സിഎംഎ. അക്കൗണ്ടസ്/ഓഡിറ്റിങ്ങില്‍ 1-2വര്‍ഷത്തെ പരിചയം വേണം. പ്രായപരിധി 35 വയസ്സ്. സ്റ്റൈപ്പന്റ് മാസം 35000 രൂപ. രണ്ടുകൊല്ലമായിരിക്കും (24 മാസം) പരിശീലനം. പരിശീലനം സ്ഥിരനിയമനത്തിന് അവകാശമാവില്ല. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കിട്ടും.


