സഹകരണആശുപത്രി ഫെഡറേഷനില്‍ മാനേജിങ് ഡയറക്ടര്‍ ഒഴിവ്
കേരള കോഓപ്പറേറ്റീവ് ഹോസ്‌പിറ്റല്‍ ഫെഡറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷനില്‍ എംബിഎയും പത്തുകൊല്ലം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരൊഴിവാണുള്ളത്. പ്രായപരിധി 45 വയസ്സ്. പൂര്‍ണമായ ബയോഡാറ്റയും സാക്ഷ്യപത്രങ്ങളുടെ കോപ്പികളും സഹിതം ഡിസംബര്‍ 18നു വൈകിട്ടു നാലിനകം കേരള കോഓപ്പറേറ്റീവ് ഹോസ്‌പിറ്റല്‍ ഫെഡറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാന് അപേക്ഷ സമര്‍പ്പിക്കണം. മേല്‍വിലാസം: കേരള കോഓപ്പറേറ്റീവ് ഹോസ്‌പിറ്റല്‍ ഫെഡറേഷന്‍ ലിമിറ്റഡ്, പി.ഒ. നെട്ടൂര്‍, തലശ്ശേരി, കണ്ണൂര്‍ജില്ല. പിന്‍കോഡ് 670 105. ഫോണ്‍ 0490-2351501. ഇ-മെയില്‍ [email protected][email protected]


