100കോടിയില്‍താഴെ വിറ്റുവരവുള്ള സംഘങ്ങള്‍ക്കും ജെമ്മിലൂടെ സാധന-സേവനങ്ങള്‍ സംഭരിക്കാം

Moonamvazhi

100കോടിയില്‍താഴെ വിറ്റുവരവും നിക്ഷേപവുമുള്ള സഹകരണസ്ഥാപനങ്ങള്‍ക്കും ജെമ്മിലൂടെ (GeM) സാധനങ്ങളും സേവനങ്ങളും സംഭരിക്കാവുന്നതാണെന്നു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ അറിയിച്ചു. ഗവണ്‍മെന്റ്‌ ഇ-മാര്‍ക്കറ്റിങ്‌ പ്ലേസ്‌ എന്നാണു ജെമ്മിന്റെ പൂര്‍ണരൂപം. 100കോടിയിലേറെ വിറ്റുവരവും ഓഡിറ്റില്‍ എ ഗ്രേഡുമുള്ള സഹകരണസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ്‌ ജെമ്മിന്റെ സേവനം ഉപയോഗിക്കാന്‍ അനുമതി. ഇതാണ്‌ വിറ്റുവരവും നിക്ഷേപവും 100കോടിയില്‍ താഴെയാണെങ്കിലും ഓഡിറ്റില്‍ എ ഗ്രേഡുള്ളതും ജെമ്മില്‍ ചേരാന്‍ സന്നദ്ധതയുള്ളതമായ സംഘങ്ങള്‍ക്കു കൂടി അനുവദനീയമാക്കിയത്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 720 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!