സഹകരണസര്‍വകലാശാലയില്‍ ഫീല്‍ഡ് റിസര്‍ച്ച് കണ്‍സള്‍ട്ടന്റ് ഒഴിവ്
ഗുജറാത്തിലെ ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട്(ഇര്‍മ) കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റിയില്‍ ഫീല്‍ഡ് റിസര്‍ച്ച് കണ്‍സള്‍ട്ടന്റ് തസ്‌തികയിലേക്ക് നവംബര്‍ എട്ടിനു സൂം മീറ്റിലൂടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഒരൊഴിവാണുള്ളത്. ഗുജറാത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണപരിപാടി ഡോക്യുമെന്റ് ചെയ്യലാണു ജോലി. മാനദണ്ഡങ്ങള്‍ രൂപവല്‍കരിച്ചു സ്‌കൂള്‍ജീവനക്കാരുമായും ഗവേഷണസംഘാംഗങ്ങളുമായും ചര്‍ച്ചകള്‍ നടത്തലും വിര്‍ച്വല്‍ ആയി കാര്യങ്ങള്‍ നിര്‍വഹിക്കലുമൊക്കെ ചുമതലകളില്‍ പെടും. ധനശാസ്‌ത്രം, വിദ്യാഭ്യാസം, സാമൂഹികശാസ്‌ത്രങ്ങള്‍, ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സസ്, മാനജ്‌മെന്റ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമോ പി.എച്ചഡിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫീല്‍ഡുകുറിപ്പുകള്‍ ഉപയോഗിച്ചു ഫീല്‍ഡ് പഠനങ്ങളും ഡോക്യുമെന്റേഷനും നടത്തിയും ഇത്തരം ഗവേഷണങ്ങളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചും പരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതാനും സംസാരിക്കാനുമുള്ള വൈദഗ്‌ധ്യം നിര്‍ബന്ധം. പ്രായം 50വയസ്സില്‍ താഴെയായിരിക്കുന്നത് അഭികാമ്യം. മൂന്നുമാസക്കരാര്‍ നിയമനമായിരിക്കും. മൂന്നുമാസംകൂടി നീട്ടിയേക്കാം. 534 സ്‌കൂളുകളില്‍ എംഡിഎം ഡോക്യുമെന്റേഷന്‍ നടത്താന്‍ 505000 രൂപ ലംപ്‌സം തുകയായി ലഭിക്കും. സകലചെലവുകളും നികുതികളും ഉള്‍പ്പെടെയാണിത്. താല്‍പര്യമുള്ളവര്‍ക്ക് ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റിലെ (https://irma.ac.in) കരിയര്‍ ലിങ്കിലുള്ള https://irma-ac-in.zoom.us/j/83684607661?pwd=khFXvrBJ55bj961UGgtNRbcBLramwj.1https://irma-ac-in.zoom.us/j/83684607661?pwd=khFXvrBJ55bj961UGgtNRbcBLramwj.1 എന്ന സൂംലിങ്കും ക്രെഡന്‍ഷ്യലുകളും പിന്തുടര്‍ന്നുകൊണ്ട് നവംബര്‍ എട്ടിനു രാവിലെ 10മുതല്‍ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. 836 8460 7661 ആണ് മീറ്റിങ് ഐഡി. 292339 ആണ് പാസ്‌കോഡ്. സൂംമീറ്റിങ്ങില്‍ ജോയിന്‍ ചെയ്യുന്ന ക്രമത്തിലാണ് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയുക. അഭിമുഖത്തിനുശേഷം [email protected][email protected] ലേക്കും [email protected][email protected] ലേക്കും ഏറ്റവും പുതിയ റെസ്യൂമെ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ https://irma.ac.inhttps://irma.ac.in ല്‍ ലഭിക്കും.


