ഐ.സി.എം.പരിശീലനം പീരുമേട്ടിൽ
തിരുവനന്തപുരത്തെ സഹകരണ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.സി.എം. തിരുവനന്തപുരം)ഒക്ടോബർ 27 മുതൽ 29 വരെ പീരുമേട് സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ സഹകരണ സംഘങ്ങളിലെ ഭരണ സമിതിയംഗങ്ങൾക്കുള്ള നിർബന്ധിത പരിശീലന പരിപാടി ( റൂൾ50 എ ) സംഘടിപ്പിക്കും. സഹകരണ സംഘങ്ങളുടെ നിയമവും ചട്ടങ്ങളും, നിയമ പരമായ ഉത്തരവാദിത്തങ്ങൾ, സേവന കാര്യങ്ങൾ, അടിസ്ഥാന അക്കൗണ്ടിങ്,ഫണ്ട് മാനേജ്മെന്റ്, വായ്പാ രേഖകൾ തയ്യാറാക്കൽ, തന്ത്ര പരമായ തീരുമാനം എടുക്കൽ എന്നീ വിഷയങ്ങളിൽ ക്ലാസ്സുണ്ടാവും.2700 രൂപയാണ് ഫീസ് .18% ജി.എസ്.ടി.യു മുണ്ടാകും. സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം. ഫോൺ: +91 9946793893, + 91 9946793897, + 91 960 5890002.