കെ.എസ്.ആര്.ടി.സി. പെന്ഷന്: ഏപ്രില്‍, മെയ് മാസങ്ങളിലെ കുടിശ്ശികയായ 145.66 കോടി രൂപഅനുവദിച്ചു
2021 ഏപ്രില്‍, മെയ് മാസങ്ങളില്‍ കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്കു പെന്ഷന് വിതരണം ചെയ്ത വകയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു പലിശയുള്‍പ്പെടെ കിട്ടേണ്ടിയിരുന്ന തുക അനുവദിച്ചുകൊണ്ട് ഗവണ്മെന്റ് സെക്രട്ടറി ഉത്തരവായി. പത്തു ശതമാനം പലിശയുള്‍പ്പെടെ രണ്ടു മാസത്തേക്കു 145,66,24,183 രൂപയാണു സഹകരണ സംഘം രജിസ്ട്രാര്‍ക്കു റിലീസ് ചെയ്തിരിക്കുന്നത്.
പെന്ഷന് വിതരണത്തില്‍ 2018 ഫെബ്രുവരിവരെയുണ്ടായിരുന്ന കുടിശ്ശികയും ഫെബ്രുവരി മുതല്‍ 2021 മാര്‍ച്ച് വരെയുള്ള പെന്‍ഷനും കെ.എസ്.ആര്.ടി.സി. ക്കു ബജറ്റ് വിഹിതമായി വകയിരുത്തിയിരുന്ന തുകയില്‍ നിന്നു പത്തു ശതമാനം പലിശ സഹിതം തിരികെ നല്‍കിയിട്ടുണ്ട്. ഈയിനത്തില്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തിനു 33 ഗഡുക്കളായി ആകെ നല്‍കിയിട്ടുള്ളത് 2633.73 കോടി രൂപയാണ്.
സഹകരണ സംഘം രജിസ്ട്രാര്‍ ഇക്കഴിഞ്ഞ നവംബര്‍ പത്തിനു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണു 2021 ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്ഷന് തുക സഹകരണ സംഘങ്ങള്‍ക്കു തിരികെ നല്‍കിക്കൊണ്ട് ഡിസംബര്‍ 22 നു സര്‍ക്കാര്‍ ഉത്തരവിട്ടത്.
[mbzshare]