ഹര്‍ഷ് സംഘാനി അന്താരാഷ്ട്രസഹകരണസഖ്യം യുവസമിതിപ്രസിഡന്റ്
അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ യുവസമിതി (ഐസിഎ വൈസി)പ്രസിഡന്റായി ഗുജറാത്ത് സ്വദേശി ഹര്‍ഷ് മുകേഷ്‌ബായ് സംഘാനി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയസഹകരണയൂണിയന്‍ (എന്‍സിയുഐ) പ്രസിഡന്റും ബി.ജെ.പി നേതാവുമായ ദിലീപ് സംഘാനിയുടെ കൊച്ചുമകനാണു ഹര്‍ഷ് മുകേഷ്‌ബായ് സംഘാനി. ഗുജറാത്തില്‍ പല യുവസഹകരണസ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്.
മാഞ്ചസ്റ്ററില്‍ നടന്ന ഐസിഎവൈസിയുടെ വാര്‍ഷികപൊതുയോഗമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സംഘാനി നിലവിലുള്ള പ്രസിഡന്റ് അന അഗുയ്‌റെയില്‍നിന്നാണു ചുമതലയേല്‍ക്കുന്നത്. 2022ലാണു അന അഗുയ്‌റെ ഐസിഎ വൈസിയുടെ പ്രസിഡന്റായത്. സ്ഥാനം ഒഴിയുകയാണെന്ന് ഏപ്രിലില്‍ അന അഗുയ്‌റെ പറഞ്ഞിരുന്നു. അടുത്തനാലുവര്‍ഷം ഇനി ഹര്‍ഷ് സംഘാനിയായിരിക്കും പ്രസിഡന്റ്. അന അഗുയ്‌റെയെപ്പോലെ ലോകത്തിന്റെ മറ്റൊരു ഭാഗത്തുള്ളയാള്‍ സഹകരണസ്ഥാപനത്തിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നതുകണ്ടപ്പോള്‍
ധീരവും പങ്കാളിത്തമനോഭാവമുള്ളതും സാങ്കേതികമികവും മൂല്യമബോധമുമുള്ള യുവാക്കളിലാണു സഹകരണപ്രസ്ഥാനത്തിന്റെ ഭാവി. നായകത്വം വഹിക്കാന്‍ ആത്മാര്‍ഥതയുണ്ടെങ്കിലും അര്‍ഥവത്തായ പല രംഗങ്ങളില്‍നിന്നു യുവാക്കള്‍ തഴയപ്പെടുന്നതാണു കുറെ വര്‍ഷമായി കണ്ടുവരുന്നതെന്നും ഇതിനൊരു മാറ്റം വരുത്താന്‍ താന്‍ ആഗ്രിഹക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ യുവകര്‍ഷകമന്ത്രിയെന്ന നിലയിലും ഗുജറാത്തിലെ പല യുവസഹകരണസ്ഥാപനങ്ങളുടെയും ഭാരവാഹിയെന്ന നിലയിലും കിട്ടിയ അനുഭവസമ്പത്ത് നൂതനത്വവും നയവും സുസ്ഥിരതയും സംരംഭകത്വവും സമ്മേളിക്കുന്ന ആഗോളയുവജനസഹകരണവേദി കെട്ടിപ്പടുക്കാന്‍ സഹായകമാകുമെന്നാണു ഹര്‍ഷിന്റെ പ്രതീക്ഷ. യുവാക്കളുടെസഹകരണസ്റ്റാര്ട്ടപ്