കര്‍ഷകവായ്‌പ: കടാശ്വാസത്തിന് അപേക്ഷിക്കാം
കര്‍ഷകവായ്‌പകള്‍ക്കു സംസ്ഥാനകര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന കടാശ്വാസത്തിനായി ജൂലൈ ഒന്നിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഡിസംബര്‍ 31വരെ അപേക്ഷിക്കാം. 2023 ഡിസംബര്‍ 31 ആയിരുന്നു അവസാനതിയതി. അതിനുശേഷം വന്ന അപേക്ഷകള്‍ പരിഗണിക്കാനാവാതിരുന്നതുമൂലം കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ 31വരെ അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ആദ്യം ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്കു 2020 ഓഗസ്റ്റ് 31വരെ എടുത്ത വായ്‌പകള്‍ക്കും മറ്റുജില്ലകളിലെ ദുരന്തബാധിതരായ കര്‍ഷകര്‍ക്കു 2016 മാര്‍ച്ച് 31വരെ എടുത്ത വായ്‌പകള്‍ക്കും കടാശ്വാസത്തിന് അപേക്ഷിക്കാനായി സമയം നീട്ടിക്കൊടുത്തിരുന്നു. ഈ ആനുകൂല്യത്തിന് അപേക്ഷിക്കാന്‍ 2023 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30വരെ അപേക്ഷകള്‍ സ്വീകരിച്ചു. പിന്നീടത് ജൂലൈ ഒന്നുമുതല്‍ ആറുമാസത്തേക്കുകൂടി നീട്ടി. അതിനുശേഷവും അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തിലാണു പുതിയ ഉത്തരവ്.