കേന്ദ്രീകൃത രക്തദാന മേഖലയിൽ ചുവടുവെയ്പുമായി എം.വി.ആർ കാൻസർ സെൻ്റർ

Moonamvazhi

രക്തദാനമേഖലയിൽ സമഗ്രവും സുതാര്യവുമായ മാറ്റത്തിനായി അന്തർദേശീയ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് കോഴിക്കോട് എം.വി.ആർ കാൻസർ സെൻ്ററിൽ പുതിയ രക്തശേഖരണ, വിതരണ സംവിധാനമായ എം വി ആർ ബ്ലഡ് ട്രാൻസ് ഫ്യൂഷൻ നെറ്റ് വർക്കിന് (എം വി ആർ ബി ടി എസ് എൻ )തുടക്കമായി. രക്തദാന മേഖലയിൽ ലൈസൻസ് ഇല്ലാത്ത പല സംഘടനകളും സംവിധാനങ്ങളും അനിയന്ത്രിതമായി പ്രവർത്തിക്കുന്നതു മൂലം രക്തമോ രക്ത ഘടകങ്ങളോ അനിവാര്യമായി ആ വശ്യമുള്ള പലർക്കും അവ ലഭിക്കുന്നില്ല. ഇതിനൊരു പരിഹാരമായാണ് എം.വി.ആർ.ബി. ടി. എസ്. എൻ സ്ഥാപിച്ചത്. അനിയന്ത്രിതവും, സുരക്ഷിതമല്ലാത്തതുമായ രക്തദാനത്തിലൂടെ ഹെപ്പിറ്റൈറ്റിസ് ബി, സി തുടങ്ങി എച്ച്.ഐ.വി വരെ പകരാനും പ്രസവ സംബന്ധമായ ചികിത്സകളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എം.വി.ആർ. ബി.ടി.എസ്.എൻ ഇവയ്ക്കൊരു പരിഹാരമാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 17 ആശുപത്രികൾക്ക് എം.വി.ആറിൽ നിന്നുള്ള രക്തവും, ല്യൂക്കോഫിൽട്ടേർഡ്, ഇറേഡിയേറ്റഡ്, ഏഫറിസസ് അടക്കമുള്ള 23 തരം രക്ത ഘടകങ്ങളും നൽകും. എം.വി.ആർ.ബി.ടി.എസ്. നെറ്റ് വർക്കിന്റെ ഉദ്ഘാടനം എം.വി.ആർ കാൻസർ സെൻ്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ നിർവഹിച്ചു. സി,ഇ.ഒ ഡോ. മുഹമ്മദ് ബഷീർ, മെഡിക്കൽ ഡയറക്ടർ ഡോ: നാരായണൻകുട്ടി വാര്യർ, സി.ഒ.ഒ ഡോ: ഹമദ് ബിൻ ഖാലിദ്, ബ്ലഡ്‌ സെന്റർ ഇൻ ചാർജ് ഡോ.നിതിൻ ഹെൻറി, മെഡിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. സജീവൻ കെ വി, സീനിയർ കൺസൾട്ടന്റ് ഡോ. ശ്രീധരൻ പി എസ്, കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.നിർമൽ എന്നിവർ സംസാരിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 460 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!