എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ സഹകരണഅധ്യായം ഉള്‍പ്പെടുത്തി:അമിത്ഷാ
ആറാംക്ലാസ്സിലെ എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ സഹകരണമേഖലയെക്കുറിച്ചു മാത്രമായി ഒരു അധ്യായം ഉള്‍പ്പെടുത്തിയതായി കേന്ദ്രആഭ്യന്തരമന്ത്രികൂടിയായ കേന്ദ്രസഹകരണമന്ത്രി അമിത്ഷാ രാജ്യസഭയെ അറിയിച്ചു. അടുത്തഅധ്യയനകാലങ്ങളില്‍ മറ്റുക്ലാസ്സുകളിലും സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്താനും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സഹകരണകോഴ്സുകള് ആരംഭിക്കാനും വി്ദ്യാഭ്യാസമന്ത്രാലയവുമായി സഹകരണമന്ത്രാലയം ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.