ഹെൽത്ത് അമിനിറ്റീസ് സംഘം: അഷ്‌റഫ് കായ ക്കൽ പ്രസിഡന്റ്, കരുണൻ വൈസ് പ്രസിഡന്റ്
കോഴിക്കോട് ജില്ലയിലെ ഹെൽത്ത് അമനിറ്റീസ് ആൻഡ് മൾട്ടി പർപസ്ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (ഹാഡ്കാഓ സ് ) ലിമിറ്റഡ് നമ്പർ ഡി 2738ന്റെ പ്രസിഡന്റ് ആയി അഷ്‌റഫ് കായക്കലിനെയും വൈസ് പ്രസിഡന്റ് ആയി കരുണൻ കെ.യെയും തിരഞ്ഞെടുത്തു. ശശി കൂർക്കയിൽ,ശിവരാമൻ എ. എം, സുബ്രഹ്മണ്യൻ കെ, വിപിൻകുമാർ വി. കെ, ഷീബ മാർട്ടിൻ,സൈറബാനു കെ, അമൃത എം. എം. എന്നിവരാണ് മറ്റു ഭരണസമിതിയംഗങ്ങൾ. കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) ഓഫീസിലെ യൂണിറ്റ് ഇൻസ്‌പെക്ടർ പി. പി. സുധീർകുമാർ വരണാധി കാരിയായിരുന്നു.