ഗോവ സംസ്ഥാന സഹകരണ ബാങ്ക് സംഘം കേരള ബാങ്ക് സന്ദർശിച്ചു.
ഗോവ സംസ്ഥാന സഹകരണബാങ്കിന്റെ പ്രതിനിധി സംഘം കേരളബാങ്ക് സന്ദർശിച്ചു.സംസ്ഥാനത്തെ സഹകരണ മേഖലയെ പൊതുവിലും ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ത്രിതല സംവിധാനത്തിൽ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് മാറിയ കേരള ബാങ്കിന്റെ വിജയകരമായ കഴിഞ്ഞ അഞ്ചു വർഷക്കാല പ്രവർത്തനങ്ങളെ കുറിച്ചും പഠിക്കുന്നതിനായിരുന്നു സന്ദർശനം എന്നു കേരളബാങ്ക് അറിയിച്ചു.ഗോവ സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ ഉല്ലാസ് ബി ഫാൽ ദേശായി, വൈസ് ചെയർമാൻ പാണ്ഡുരംഗ് എൻ കുർത്തികർ, മാനേജിംഗ് ഡയറക്ടർ അനന്ദ് എം ചോദങ്കർ എന്നിവരടക്കം 14പേരാണ് സന്ദർശനം നടത്തിയത്.
കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെൻറ് ചെയർമാൻ വി. രവീന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, ജനറൽ മാനേജർ ഡോ: ആർ. ശിവകുമാർ തുടങ്ങിയ വരുമായി സംഘം ചർച്ച നടത്തി. സഹകരണ, ബാങ്കിംഗ് മേഖലകളിൽ രണ്ടു ബാങ്കുകളെയും ബാധിക്കുന്ന വിഷയങ്ങളിൽ പരസ്പര ധാരണയോടെ മുന്നോട്ടുപോകാൻ തീരുമാനിച്ചു.കരകുളം സർവീസ് സഹകരണ ബാങ്ക്, പെരുങ്ങുഴി കയർ വ്യവസായ സംഘം എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി.