ഒക്കല്‍ ബാങ്ക് സംരംഭകത്വസെമിനാര്‍ നടത്തി
ഒക്കല്‍സര്‍വീസ് സഹകരണബാങ്ക് സംരംഭകത്വഅവലോകനസെമിനാര്‍ നടത്തി. ബാങ്ക് ഹാളില്‍ സെമിനാര്‍ കേരള ഇന്‍സ്‌റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എക്‌സിക്യൂട്ട് ഡയറക്ടറുമായ സജി എസ് ഉദ്‌ഘാടനം ചെയ്‌തു. ബാങ്ക്‌പ്രസിഡന്റ് പി.ജെ. തങ്കച്ചന്‍ അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ പി.ബി. ഉണ്ണിക്കൃഷ്‌ണന്‍. വനജാതമ്പി, സെബാസറ്റിയന്‍ എ.വി, ശ്രുതിന്‍ ചന്ദ്രന്‍, മുന്‍പ്രസിഡന്റ് കെ.ഡി. ഷാജി, സെക്രട്ടറി അഞ്ചു ടി.എസ്, കീഡ് അസിസ്റ്റന്റന്റ് മാനേജര്‍ (ലേണിങ്) രാഹുല്‍ ആര്‍, ഭരണസമിതിയംഗം അഖില്‍ വി. അശോക് എന്നിവര്‍ സംസാരിച്ചു. മോട്ടിവേഷണല്‍ ട്രെയിനറും കോര്‍പറേറ്റ് ട്രെയിനറുമായ അഭിലാഷ് ജോസഫ്, വ്യവസായവകുപ്പുമുന്‍ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ്. ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.