അര്‍ബന്‍ ബാങ്കുകളും റിസര്‍വ് ബാങ്ക് ഓംബുഡ്സ്മാന്റെ പരിധിയില്‍
നോണ്‍ ഷെഡ്യൂള്‍ഡ് അര്‍ബന്‍ സഹകരണ ബാങ്കുകളെയും റിസര്‍വ് ബാങ്കിന്റെ ഏകീകൃത പരാതി പരിഹാര സംവിധാനമായ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. കേരളത്തില്‍ ഇത്തരത്തില്‍ അറുപതു അര്‍ബന്‍ ബാങ്കുകളുണ്ട്.
2006 ലെ ചട്ടമനുസരിച്ച് ഷെഡ്യൂള്‍ഡ് അര്‍ബന്‍ ബാങ്കുകള്‍ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്റെ ഭാഗമാണ്. ഇതിനു പുറമേയാണ് 50 കോടിയിലധികം രൂപ നിക്ഷേപമുള്ള നോണ്‍ ഷെഡ്യൂള്‍ഡ് അര്‍ബന്‍ ബാങ്കുകള്‍ക്കെതിരെയുള്ള പരാതികളും ഇപ്പോള്‍ ഈ സംവിധാനത്തിനു കീഴിലാക്കിയിരിക്കുന്നത്. ബാങ്കുകള്‍, ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍, ഡിജിറ്റല്‍ പേമെന്റുകള്‍ എന്നിവക്കുണ്ടായിരുന്ന മൂന്നു വ്യത്യസ്ത ഓംബുഡ്സ്മാന് പദ്ധതികള്‍ ലയിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന് സംവിധാനം നവംബര്‍ പ്ന്ത്രണ്ടിനാണു നിലവില്‍ വന്നത്.
ബന്ധപ്പെട്ട ബാങ്കില്‍ പരാതി നല്കി 30 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കിലും പരാതി നിരസിച്ചാലും ഓംബുഡ്സ്മാനെ സമീപിക്കാം. സൗജന്യമാണ് ഈ സേവനം. ഏതു ഭാഷയിലും പരാതി നല്‍കാം.
[mbzshare]