കേരളബാങ്ക് കാഴ്‌ചപരിമിതരായ സ്‌ത്രീകള്‍ക്കു തൊഴില്‍ പരിശീലനസഹായം നല്‍കി
കേരളബാങ്കിന്റെ ധനസഹായത്തോടെ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് (കെഎഫ്‌ബി) കാഴ്‌ചപരിമിതരായ സ്‌ത്രീകളുടെ തൊഴില്‍പരിശീലനത്തിനും പുനരധിവാസത്തിനും പദ്ധതി തുടങ്ങി. എറണാകുളംജില്ലയിലെ പോത്താനിക്കാടുള്ള വൊക്കേഷണല്‍ ട്രെയിനിങ്-കം-പ്രൊഡക്ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് കാരുണ്യസേവനരംഗത്ത് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച കനിവ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് അഡ്വ. സി.എന്‍. മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്‌ക്കല്‍ അധ്യക്ഷനായി.
കേരളബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തില്‍, യുവജനക്ഷേമബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ എസ്. സതീഷ്, ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ ഡോ. എന്‍. അനില്‍കുമാര്‍, കെഎഫ്‌ബി സംസ്ഥാനസെക്രട്ടറി ജയരാജ് പി, ഷാജി മുഹമ്മദ്, അഡ്വ. അനീഷ് എം. മാത്യു, ട്രെയിനിങ് സെന്റര്‍ ഇന്‍ ചാര്‍ജ് ജിഷ ഇ.പി, എന്നിവര്‍ സംസാരിച്ചു. കേരളബാങ്ക് സംഭാവന ചെയ്‌ത രണ്ടുലക്ഷംരൂപ കൊണ്ടാണു ാഴ്‌ചപരിമിതരായ മുപ്പതോളം സ്‌ത്രീകള്‍ക്കു പരിശീലനം നല്‍കുന്നത്. കാഴ്‌ചപരിമിതര്‍ക്കുള്ള സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചു കമ്പ്യൂട്ടര്‍ പരിശീലനം നടത്താനുതകുന്ന അഞ്ചു കമ്പ്യൂട്ടറും കേരളബാങ്ക് സെന്ററിനു സംഭാവന ചെയ്‌തു.