ഇര്‍മയില്‍ എഫ്.പി.എം(ആര്‍എം) കോഴ്‌സിന് അപേക്ഷിക്കാം
ത്രിഭുവന്‍ സഹകരണ ദേശീയസര്‍വകലാശാലയായി ഉയര്‍ത്തപ്പെടാന്‍ നിര്‍ദേശിക്കപ്പെടുന്ന ഗുജറാത്ത് ആനന്ദിലെ ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഇര്‍മ ) ഗവേഷണ വിദ്യാഭ്യാസപദ്ധതിയായ ഗ്രാമീണമാനേജ്‌മെന്റ് ഫെല്ലോ പ്രോഗ്രാമിലേക്ക് (എഫ്‌പിഎം-ആര്‍എം) അപേക്ഷ ക്ഷണിച്ചു. എഐസിടിഇ അംഗീകാരമുള്ള കോഴ്‌സാണിത്. ഗ്രാമീണമാനേജ്‌മെന്റ് തലത്തിലുള്ള ഈ ഡോക്ടറല്‍തലപ്രാഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു ഫെല്ലോ ഇന്‍ മാനേജ്‌മെന്റ് (റൂറല്‍മാനേജ്‌മെന്റ്) എന്ന യോഗ്യതാപത്രമാണു ലഭിക്കുക, കോഴ്‌സ് ആരംഭിച്ചശേഷം ഇതുവരെ 35 പേരാണ് ഇതു വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ധനശാസ്‌ത്രം, ഫിനാന്‍സ് അക്കൗണ്ടിങ് കോസ്‌റ്റിങ് സ്‌ട്രാറ്റജിക് മാനേജ്‌മെന്റ്, വിപണനം, സോഷ്യല്‍ സയന്‍സസ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഐടി ആന്റ് സിസ്‌റ്റംസ്, പ്രോഡക്ഷന്‍ ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് ആന്റ് ക്യുടി എന്നീ മേഖലകളില്‍ എഫ്‌പിഎം(ആര്‍എം) ലഭ്യമാണ്. എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജി, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, സോഷ്യല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, പ്യുവര്‍ സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവയില്‍ ഏതിലെങ്കിലും ഒന്നാംക്ലാസ്സോടെ ബിരുദാനന്തരബിരുദമോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ ഒന്നിനകം പരീക്ഷാഫലം വരുമെന്നു പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കാറ്റ്, ക്‌സാറ്റ്/ജിമാറ്റ്/ജിആര്‍ഇ, യുജിസി-ജെആര്‍എഫ്/നെറ്റ്, സിഎസ്‌ഐആര്‍-ജെആര്‍എഫ്/നെറ്റ്
പ്രൊപ്പോസല്‍ ഡിഫന്‍സ് വരെ മാസം 35000 രൂപയും ശേഷം 45000 രൂപയുമാണു ഫെല്ലോഷിപ്പ്. അധ്യാപനം, ഗവേഷണം, ഫില്‍ഡ്‌വര്‍ക്ക്, സമ്മേളനങ്ങളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയ്‌ക്കും ധനസഹായം ലഭിക്കും. അഞ്ചുവര്‍ഷത്തേക്കാണു ഫെല്ലോഷിപ്പ്. ഫെല്ലോഷിപ്പില്ലാതെയും കോഴ്‌സ് ചെയ്യാം. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫിസിളവുണ്ട്. ഫെബ്രുവരി 28നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ അഡ്‌മിഷന്‍ ഓഫീസ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് ആനന്ദ്, പോസ്‌റ്റ് ബോക്‌സ് 60, ആനന്ദ്, ഗുജറാത്ത് എന്ന വിലാസത്തില്‍ ലഭിക്കും. വെബ്‌സൈറ്റ് irma.ac.in