സഹകരണ പരിശീലന കൗണ്‍സിലില്‍ രജിസ്ട്രാര്‍, ഡയറക്ടര്‍, കണ്‍സള്‍ട്ടന്റ് ഒഴിവുകള്‍
ദേശീയ സഹകരണ പരിശീലന കൗണ്‍സിലില്‍ (എന്‍സിസിടി) രജിസ്ട്രാറുടെയും ഡയറക്ടറുടെയും (ഫിനാന്സ്്) ഓരോ ഒഴിവുണ്ട്. മൂന്നുവര്‍ഷ ഡെപ്യൂട്ടേഷന് നിയമനങ്ങളാണ്. പ്രായപരിധി 56 വയസ്സ്. രജിസ്ട്രാര്‍ നിയമനം പുണെ വൈകുണ്ഠമേത്ത ദേശീയസഹകരണമാനേജ്മെന്റ് ഇന്സ്റ്റിറ്റിയൂട്ടിലായിരിക്കും
കണ്‍സള്‍ട്ടന്റ് (ഫിനാന്‍സ് ആന്റ് ഓഡിറ്റ്) തസ്തികയിലും ഒരു ഒഴിവുണ്ട്. ഇത് വിരമിച്ചവര്‍ക്കുള്ള നിയമനമാണ്. ധനകാര്യച്ചട്ടങ്ങളിലും ഓഡിറ്റ് നടപടിക്രമങ്ങളിലും നല്ല പരിചയവും സാമ്പത്തികകാര്യങ്ങളും ഓഡിറ്റും കൈകാര്യംചെയ്തുള്ള പരിചയസമ്പത്തും വേണം. സിഎയോ സിഎംഎയോ സിഎസോ ഉള്ളത് അഭികാമ്യം. കംപ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ചീഫ് കണ്ട്രോളര് ഓഫ് അക്കൗണ്ട്സ്, കണ്ട്രോളര് ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ടസ്, കേന്ദ്രസര്ക്കാര്സ്ഥാപനങ്ങള്