സഹകരണവര്‍ഷം: എല്ലാ സ്ഥാപനത്തിലും നോഡല്‍ ഓഫീസര്‍ വേണം
2025 അന്താരാഷ്ട്ര സഹകരണവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളും ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ബന്ധപ്പെട്ടവര്‍ക്കെല്ലാം ചുമതലകള്‍ നിശ്ചയിച്ചുനല്‍കുകയും വേണമെന്ന് കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ ദേശീയ സഹകരണസമിതി (എന്‍സിസി) യോഗം തീരുമാനിച്ചു. സഹകരണവര്‍ഷാചരണപരിപാടികളുടെ വ്യാപകപ്രചാരണത്തിനായി സമഗ്രമായ മാധ്യമപദ്ധതി എല്ലാ സ്ഥാപനങ്ങളും ആവിഷ്‌കരിക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയും അച്ചടിമാധ്യമങ്ങളിലൂടെയും പരമാവധി പ്രചാരണം നല്‍കാന്‍ നടപടിയെടുക്കണം.
സഹകരണമേഖലയില്‍ യുവാക്കളുടെയും സ്‌ത്രീകളുടെയും പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കാന്‍ പ്രത്യേകഊന്നല്‍ നല്‍കണം. മാസമാസം പുരോഗതിറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും വിലയിരുത്തുകയും പ്രതികരണങ്ങള്‍ അവലോകനം ചെയ്യുകയും വേണം. വര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍ സമയബന്ധിതമായി കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാനാണിത്. അന്താരാഷ്ട്രസഹകരണവര്ഷാചരണത്തി