മത്സ്യഫെഡില്‍ പ്രോജക്ട് മാനേജര്‍ ഒഴിവ്
കേരളസംസ്ഥാനസഹകരണമത്സ്യവികസനഫെഡറേഷന്‍ (മത്സ്യഫെഡ്) പ്രോജക്ട് മാനേജരുടെ താത്കാലികഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിസിനസ് മാനേജ്‌മെന്റില്‍ എം.ബി.എ.യും 15വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയും, ജനനത്തിയതി എന്നിവ തെളിയിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തി പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 31 വൈകിട്ട് മൂന്നിനുമുമ്പ് മാനേജിങ് ഡയറക്ടര്‍, മത്സ്യഫെഡ് കേന്ദ്രഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം 695009 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിനുമുകളില്‍ തസ്തികയുടെ പേര് എഴുതണം.