സഹകരണവികസനകോര്‍പറേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഒഴിവ്

Moonamvazhi

ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ (എന്‍.സി.ഡി.സി) അസിസ്റ്റന്റ് ഡയറക്ടറുടെ ഒരു ഒഴിവുണ്ട്. പഞ്ചാസാരവ്യവസായ സ്‌പെഷ്യലൈസേഷന്‍ തസ്തികയാണിത്. സംവരണേതര ഒഴിവാണ്. കൂടുതല്‍ ഒഴിവുകള്‍ വന്നേക്കാം. പ്രായപരിധി 30 വയസ്സ്. അര്‍ഹരായ വിഭാഗങ്ങള്‍ക്കു വയസ്സിളവു ലഭിക്കും. ശമ്പളം 56100-177500രൂപ. മറ്റാനുകൂല്യങ്ങളുമുണ്ട്. വിദ്യാഭ്യാസയോഗ്യത: മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദം. പഞ്ചാസരമില്ലുകള്‍ ഏര്‍പ്പെടുത്തുകയും നടത്തിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ രണ്ടുവര്‍ഷത്തെ പരിചയവും കമ്പ്യൂട്ടറിലും അനുബന്ധ സോഫ്റ്റ്‌വെയറിലും വൈദഗ്ധ്യവും വേണം. കാണ്‍പൂരിലെയും പുണെയിലെയും പഞ്ചസാരഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പോലുള്ള പ്രമുഖ പഞ്ചസാരഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പഞ്ചസാരകോഴ്‌സ് വിജയം അഭികാമ്യം. 1200രൂപ അപേക്ഷാഫീസുണ്ട്. ഇത് അടക്കേണ്ട ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങളും അപേക്ഷാഫോമുംwww.ncdc.in ല്‍ ലഭിക്കും. എല്ലാ രേഖയുമടങ്ങുന്ന അപേക്ഷ 2025 ഫെബ്രുവരി 10നകം ഡയറക്ടര്‍ (പി ആന്റ് എ), നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, 4, സിരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ഹൗസ്ഖാസ്, ന്യൂഡല്‍ഹി 110016 എന്ന വിലാസത്തില്‍ ലഭി്ക്കണം.

 

 

Moonamvazhi

Authorize Writer

Moonamvazhi has 109 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News