സഹകരണപെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖവഴിയാക്കാന്‍ ഡാറ്റാകളക്ഷന്‍ നടത്തുന്നു
സഹകരണ പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ജീവന്‍രേഖ മുഖേനയാക്കുന്നതിന്റെ ഭാഗമായി വിവിധകേന്ദ്രങ്ങളില്‍ ഡാറ്റാകളക്ഷന്‍ നടത്തും. പെന്‍ഷന്‍കാരുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാനാണിത്. സഹകരണ പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ബയോമെട്രിക് മസ്റ്ററിങ് സംവിധാനമായ ജീവന്‍രേഖ വഴി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിയായിരുന്നു. ഇതിനു സേവന പോര്‍ട്ടല്‍ വഴി സഹകരണപെന്‍ഷന്‍കാരുടെ ആധാര്‍നമ്പര്‍, പേര്, മേല്‍വിലാസം, പിന്‍കോഡ്, പോസ്റ്റ് ഓഫീസ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇവ രേഖപ്പെടുത്തിയാലേ പെന്‍ഷണര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനാവൂ. എല്ലാ പെന്‍ഷന്‍കാര്‍ക്കും നേരിട്ടു സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ ഹാജരായി രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്നതിനാല്‍, അവര്‍ ജോലിചെയ്തിരുന്ന സംഘങ്ങളും ബാങ്കുകളും രേഖകള്‍ ശേഖരിക്കുകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോ സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തിയശേഷം പെന്‍ഷന്‍ബോര്‍ഡിനു ലഭ്യമാക്കുകയും ചെയ്യണമെന്നു തീരുമാനിച്ചിട്ടുണ്ട്. ഇതിനായാണു വിവിധ കേന്ദ്രങ്ങളില്‍ ഡാറ്റാകളക്ഷന്‍ നടത്തുന്നത്.ഡാറ്റാഎന്‍ട്രി വേഗം പൂര്‍ത്തിയാക്കി പെന്‍ഷന്‍കാരുടെ ബയോമെട്രിക് മസ്റ്ററിങ് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.