യു.എല്‍.സി.സി.എസിന്റെ സുസ്ഥിരനിര്‍മാണ കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യു.എല്‍.സി.സി.എസ്) ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സുസ്ഥിരനിര്‍മാണം -നൂതനസാങ്കേതികതയും സമ്പ്രദായങ്ങളും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സംഘടിപ്പിച്ച സുസ്ഥിരനിര്‍മാണകോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. യു.എല്‍.സി.സി.എസിനു സുസ്ഥിരവികസനമാതൃകയോടു ജന്‍മനാ ഹൃദയബന്ധം ഉണ്ടെന്നും അതുകൊണ്ടാണ് അന്താരാഷ്ട്രസ്ഥാപനങ്ങള്‍വരെ അവരുമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനായി.മന്ത്രി ജെ. ചിഞ്ചുറാണി വിശിഷ്ടാതിഥിയായി. ഐ.ഐ.ഐ.സി. ഡയറക്ടര്‍ പ്രൊഫ. ബി. സുനില്‍കുമാര്‍ കോണ്‍ക്ലേവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു.

മുന്‍മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ഷിബു ബേബിജോണ്‍, കൊല്ലാം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, സി.എസ്.ഐ.ആര്‍-സി.ആര്‍.ആര്‍.ഐ. ഡയറക്ടര്‍ ഡോ. മനോരഞ്ജന്‍ പരിദാ, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിമന്റ് ആന്റ് ബില്‍ഡിങ് മെറ്റീരിയല്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. എല്‍.പി. സിങ്, അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ പ്രൊഫ. നാരായണന്‍ നെയ്താലത്ത്, ഐ.ഐ.ടി. മദ്രാസിലെ പ്രൊഫ. കോശി വര്‍ഗീസ്, കൊല്ലം ജില്ലപഞ്ചായത്തംഗം അഡ്വ. സി.പി. സുധീഷ്‌കുമാര്‍., ആസൂത്രണബോര്‍ഡംഗം ഡോ. കെ. രവിരാമന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരില്‍, നീണ്ടകര ഗ്രാമപഞ്ചായത്തംഗം പി.ആര്‍. രജിത്ത്, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, എം.ഡി. എസ്. ഷാജു എന്നിവര്‍ സംസാരിച്ചു. അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, കിഫ്ബി, സി.എസ്.ഐ.ആര്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, മദ്രാസിലെയും പാലക്കാട്ടെയും തിരുപ്പതിയിലെയും ഐ.ഐ.റ്റികള്‍, എന്‍.ഐ.ടി. കാലിക്കറ്റ്, കേരള സാങ്കേതികസര്‍വകലാശാല, നിക്മര്‍ സര്‍വകലാശാല, റിക്‌സ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണു കോണ്‍ക്ലേവ്. ഡിസംബര്‍ ഏഴിനു സമാപിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 127 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News