ദേശീയ സഹകരണഉപഭോക്തൃ ഫെഡറേഷനില്‍ ഒഴിവുകള്‍
ദേശീയ സഹകരണഉപഭോക്തൃ ഫെഡറേഷന്റെ (എന്‍.സി.സി.എഫ്) നോയിഡ ശാഖയില്‍ ലോവര്‍ഡിവിഷന്‍ ക്ലര്‍ക്കിന്റെ രണ്ടും ഓഫീസ് അറ്റന്റന്റിന്റെ ഒന്നും ഒഴിവുണ്ട്. ആറുമാസത്തേക്കു കരാര്‍അടിസ്ഥാനത്തിലാണു നിയമനം. എല്‍.ഡി. ക്ലര്‍ക്കിന് 25000 രൂപയും ഓഫീസ് അറ്റന്റന്റിനു 12000 രൂപയുമാണു ശമ്പളം. ബിരുദവും എം.എസ്. ഓഫീസ് അടക്കമുള്ള അടിസ്ഥാനകമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് എല്‍.ഡി. ക്ലര്‍ക്കിനു വേണ്ട യോഗ്യത. എവിടെയും യാത്ര ചെയ്യാന്‍ സന്നദ്ധരായിരിക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന.
പത്താംക്ലാസ്സോ പന്ത്രണ്ടാംക്ലാസ്സോ പാസ്സായവര്‍ക്ക് ഓഫീസ് അറ്റന്റന്റ് തസ്തികക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിലോ സര്‍ക്കാര്‍വകുപ്പിലോ പ്രവൃത്തിപരിചയം വേണം. പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. ഡോക്യുമെന്റേഷനും അഡ്മിനിസ്‌ട്രേറ്റീവ് സഹായവും പോലുള്ള ഓഫീസ് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിവുണ്ടായിരിക്കണം. അപേക്ഷാഫോമിന്റെ മാതൃക nccf-india.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം രേഖകളും ഏറ്റവും പുതിയ റെസ്യൂമെ, പ്രവൃത്തിപരിചയം സംബന്ധിച്ച ചെറുകുറിപ്പ് എന്നിവയും വയ്ക്കണം. സ്പീഡ് പോസ്റ്റ് ആയോ കൊറിയര്‍ ആയോ ഇ-മെയില്‍ ആയോ ആണ് അപേക്ഷ അയക്കേണ്ടത്.
എന്‍.സി.സി.എഫ്. നോയിഡ ബ്രാഞ്ച്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്),ബി-4, സെക്ടര്‍കഢ, ഗൗതംബുദ്ധ നഗര്‍, നോയിഡ 201301 എന്ന വിലാസത്തില്‍ ഡിസംബര്‍ ആറിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്നു വ്യക്തമാക്കണം. അപേക്ഷ ഇ-മെയില്‍ ആയാണ് അയക്കുന്നതെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ആണ് ഇ-മെയില്‍ ചെയ്യേണ്ടത്.