സുഭിക്ഷ കേരളം പദ്ധതി മത്സ്യകൃഷി വിളവെടുത്തു.

Deepthi Vipin lal

കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനും, കോഴിക്കോട് ജില്ലാ ഫിഷറീസ് വകുപ്പും നല്‍കിയ സാമ്പത്തിക സഹായവും ഗുണഭോക്തൃ വിഹിതവും ഉള്‍പ്പെടുത്തി നെല്ലിക്കോട് 23-ആം വാര്‍ഡില്‍ കെ.ടി. താഴത്ത് രമേശന്‍ ചെറയക്കാട്ട് നിര്‍മിച്ച പടുതകുളം മത്സ്യ വിളവെടുപ്പ് ഉദ്ഘാടനവും വില്പനയും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് 2021 സെപ്റ്റംബര്‍ 6 ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ: ബീന ഫിലിപ്പിന്റെ അധ്യക്ഷതയ കേരള തുറമുഖ വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ആദ്യ വില്പന മുപ്പത്തിയൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. എം. പി. സുരേഷ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ ശ്രീമതി സുജാത കൂടത്തിങ്ങല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രഞ്ജിനി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുനിര്‍.വി, പ്രൊമോട്ടര്‍ രേഖ, കൊമ്മേരി ബാങ്ക് പ്രസിഡന്റ് ടി. പി. കോയമൊയ്ദീന്‍, കൊമ്മേരി ബാങ്ക് സെക്രട്ടറി അജയകുമാര്‍, മുന്‍ കൗണ്‍സിലര്‍ പി. സുധാകരന്‍, ഏകത റെസിഡെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.സി.സേതുമാധവന്‍, മത്സ്യ കര്‍ഷകനും സംഘാടകനുമായ സെമീര്‍ രാമനാട്ടുകര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News