സഹകരണ മേഖലക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിക്കുക: കെസിഇസി

[mbzauthor]

സഹകരണ മേഖലക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിക്കണമെന്ന് കെ.സി.ഇ.സി തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ മേഖലയെ ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുന്നതിനുള്ള കേന്ദ്ര നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിക്കുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ നടപടി തിരുത്തണം. ഒരു വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത് നിലവിലുള്ള ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ക്കും സാമൂഹ്യ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും സര്‍ക്കാരിന് യാതെരു ബാദ്ധ്യതയുമില്ലാത്ത സഹകരണ സംഘങ്ങളുടെ സ്വന്തം ഫണ്ടില്‍ കൊടുക്കുന്ന ഡി എ സഹകരണ ജീവനക്കാര്‍ക്ക് നിഷേധിക്കുന്ന സമീപനം തിരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരികണമെന്നും കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം എം സാബു സ്വാഗതം പറഞ്ഞു. കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എം അനില്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രകാശ് ലക്ഷ്മണ്‍, വി എസ് ജയകുമാര്‍, എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി അഭിലാഷ് ആല്‍ബര്‍ട്ട്, കെസിഇസി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എം സാബു, എസ് എസ് സുരേഷ്‌കുമാര്‍, ഷറാബ്ദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

പ്രസിഡന്റ്                  സെക്രട്ടറി

ഭാരവാഹികള്‍: എസ് ആര്‍ ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്) മോഹന്‍ നായര്‍, നവീന്‍ വെഞ്ഞാറമൂട്, (വൈസ്പ്രസിഡന്റ്) പി പ്രകാശ് (സെക്രട്ടറി) ആര്‍ കെ ഷിബു,ജിതിന്‍ കൃഷ്ണന്‍ ജെ എസ് (ജോയിന്റ് സെക്രട്ടറി) പി എസ് അബിനേഷ് പി എസ് (ട്രഷറര്‍).

[mbzshare]

Leave a Reply

Your email address will not be published.