കുളമ്പുരോഗ വ്യാപനം തടയണം – മില്‍മ എറണാകുളം യൂണിയന്‍

Deepthi Vipin lal

കുളമ്പുരോഗം വ്യാപനം കറവ പശുക്കളില്‍ പാലുല്‍പാദനത്തെ ബാധിച്ച സാഹചര്യത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി സംസ്ഥാന ക്ഷീരവികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയ്ക്ക് നിവേദനം നല്‍കി. മില്‍മ എറണാകുളം മേഖല യൂണിയന്റെ പ്രവര്‍ത്തന പരിധിയിലുള്ള എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ കന്നുകാലികളിലാണ് കുളമ്പുരോഗം വ്യാപനം വര്‍ധിച്ചത്.


മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ കുത്തിവയ്പ്പ് 10 മാസമായി മുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് അടിയന്തിരമായി പുനരാരംഭിക്കണമെന്നും, രോഗം ബാധിച്ചിട്ടുള്ള ഉരുക്കളുടെ ഉടമസ്ഥര്‍ക്ക് അടിയന്തിര ധനസഹായം നല്‍കണമെന്നും മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കൂടാതെ പാല്‍ ഉത്പാദനം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കി വരുന്ന ഭക്ഷ്യ കിറ്റില്‍ പാല്‍പ്പൊടിയും, നെയ്യും കൂടി ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകരെ സഹായിക്കുന്ന തീരുമാനം കൈക്കൊള്ളമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News