സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല: സി.പി. ജോണ്‍

moonamvazhi

കേരളത്തിലെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്നും അഴിമതിക്കാരായവരെ കല്‍തുറങ്കിലടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എച്ച്.എം.എസ്) പത്താം സംസ്ഥാന സമ്മേളനം മലപ്പുറം ചെമ്മാട് ചെറുകാട് ഓഡിറ്റോറിയത്തില്‍
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കോട്ടുമല അധ്യക്ഷത വഹിച്ചു.

അഡ്വ.സി.എസ്.സ്വാതികുമാര്‍, കെ.പി. പ്രകാശന്‍, അഷറഫ് മണക്കടവ്, പി.പി.ഫൗസിയ, സുധീഷ് കടന്നപ്പള്ളി, കെ.രവീന്ദ്രന്‍, കാഞ്ചന മേച്ചേരി വാസു കരയില്‍, എം.ബി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ കോട്ടുമല (പ്രസിഡന്റ്), അഷറഫ് മണക്കടവ് (വര്‍ക്കിംഗ് പ്രസിഡന്റ്), കെ.രവീന്ദ്രന്‍, ജ്യോതി പേയാട്, എം. സഫീര്‍ (വൈസ് പ്രസിന്റുമാര്‍), എം.സി.സുമോദ് (ജനറല്‍ സെക്രട്ടറി), വി.എന്‍. അഷറഫ, സൗമ്യ.പി.എം,ബി. രാധാകൃഷ്ണന്‍, പി.പി.രേഖ (ജോയിന്റ് സെക്രട്ടറിമാര്‍), പി.രജീഷ് (ട്രഷറര്‍) എന്നിവരടങ്ങിയ 45 അംഗസംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ വാസു കാരയില്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ എം.ബി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News