സഹകരണ ബാങ്കില്‍ കൂട്ടനിക്ഷേപത്തിന് ഒരുങ്ങി നാട്ടുകാര്‍
‘ഞങ്ങള്‍ സഹകരണബാങ്കിലേ നിക്ഷേപിക്കു, സഹകരണബാങ്കുകള്‍ ജനങ്ങളുടേതാണ്’ എന്ന പ്രഖ്യാപനവുമായി കൂട്ടനിക്ഷേപത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങുന്നു. 13ന് രാവിലെ ഇടുക്കി തങ്കമണിയിലാണ് സംസ്ഥാനത്തിനാകെ മാതൃകയാകുന്ന നിക്ഷേപസംഗമം സംഘടിപ്പിക്കുന്നത്. മന്ത്രിമാരെയും ജനപ്രതിനിധികളെയും സഹകരണ ഉദ്യോഗസ്ഥരേയും കൂട്ടനിക്ഷേപ സംഗമത്തിലേക്ക് വരവേല്‍ക്കാനൊരുങ്ങുകയാണ് നാട്.
പ്രത്യേക ലക്ഷ്യംവച്ച് സഹകരണമേഖലയെ തകര്‍ക്കാന്‍ശ്രമം നടക്കുന്നതിനെതിരെയാണ് ജനങ്ങള്‍ ഒരുമിച്ച് രംഗത്തെത്തിയത്. പ്രദേശവാസികള്‍ വിവിധ കേന്ദ്രങ്ങളില്നിന്നെത്തി തങ്കമണി സഹകരണ ബാങ്കിന്റെ മുന്നില്സംഗമിക്കും. തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ തങ്ങളുടെ കൈവശമുള്ള ചെറുതും വലുതുമായ തുകകള്‍ ബാങ്കില്‍ നിക്ഷേപിക്കും. നിക്ഷേപകര്‍ക്കെല്ലാം അപ്പോള്‍തന്നെ നിക്ഷേപ സര്‍ട്ടിഫിക്കറ്റും രസീതും നല്‍കുമെന്ന് ബാങ്ക് അധികൃതരും അറിയിച്ചിട്ടുണ്ട്.
മഹാപ്രളയകാലത്തും കോവിഡ്കാലത്തും ജനങ്ങള്‍ക്ക് അതിജീവനകരുത്തായത് സഹകരണ സ്ഥാപനങ്ങളാണ്. നാടിന്റെ നട്ടെല്ലും ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്കും സഹകരണബാങ്കുകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഓരോ സഹകരണബാങ്കും സ്വതന്ത്രമാണ്. അതത് ബാങ്ക് ഭരണസമിതികളാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
[mbzshare]