കന്നുകാലികള്‍ക്ക് രോഗസാധ്യതയെന്ന് ക്ഷീര കര്‍ഷകര്‍ക്ക് മുന്നറിയിപ്പ്
കാലാവസ്ഥാമാറ്റം ക്ഷീരകര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. കന്നുകാലികള്‍ക്ക് രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കാലികള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകളുണ്ടെങ്കില്‍ അക്കാര്യം മൃഗഡോക്ടറുടെ സഹായം തേടണമെന്ന് അറിയിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും വളര്‍ത്തുമൃഗങ്ങള്‍ക്കും തൊഴുത്തിനുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ക്ഷീരകര്‍ഷകര്‍ യഥാസമയം അതത് പഞ്ചായത്തിലെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്ഥാപനങ്ങളില്‍ രേഖാമൂലം അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് സഹായത്തിന് 04872361216 ഈ നമ്പറില്‍ വിളിക്കാം.