പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കണം-കെ.സി.ഇ.എഫ്.
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കത്ത് നല്‍കി.
പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഭവനങ്ങളില്‍ നേരിട്ടെത്തി വിതരണം ചെയ്തു വരികയാണ്. പ്രതിദിന നിക്ഷേപം/വായ്പാ കളക്ഷന്‍ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുകയാണ്. ഓണം,വിഷു,റംസാന്‍ എന്നീ മാര്‍ക്കറ്റുകളും നീതിസ്‌റ്റോര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളും മറ്റ് ഇതര ബാങ്കിങ് പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കോവിഡ് -19 മൂലം നിരവധി സഹകരണ ജീവനക്കാര്‍ രോഗബാധിതരാവുകയും ചില ജീവനക്കാര്‍ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രഥമിക സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ പറയുന്നു.
[mbzshare]