ഇടനാട് ബാങ്ക് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
ഇടനാട് സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.എസ്. ജയകുമാര്‍ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. ഇടനാട് ബാങ്ക് ഹെല്‍പ് ഡെസ്‌ക് വഴി ലഭിക്കുന്ന സേവനങ്ങള്‍ ചുവടെ:
1. പാചകം ചെയ്ത ഭക്ഷണം (സാമൂഹ്യ അടുക്കള)
2. പാചകം ചെയ്ത ആഹാരം (ഹോട്ടല്‍)
3. ഭക്ഷണ സാധനങ്ങള്‍ (പലചരക്ക്, ചച്ചക്കറി )
4. മറ്റു അവശ്യ വസ്തുക്കള്‍
5. മരുന്നുകള്‍
6. രോഗികള്‍ക്കും ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്കും വാഹന സൗകര്യം
7. ആംബുലന്‍സ്
8. പ്രതിരോധ മരുന്നുകള്‍ (ആയുര്‍വേദം, ഹോമിയോ)
9. കോവിഡ് ടെസ്റ്റീങ് സെന്ററുകളെക്കുറിച്ചുള്ള വിവരങ്ങള്‍
10. ആശുപത്രികളെ കുറിച്ചുള്ള വിവരങ്ങള്‍
11. ഡോക്ടര്‍മാരുടെ ഹെല്‍പ് ഡെസ്‌കുകളെ കുറിച്ചുള്ള വിവരങ്ങള്‍
12. വാക്‌സിനോഷന്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സഹായം
13. മൊബൈല്‍ റീചാര്‍ജ്, കെ.എസ്.ഇ.ബി., വെള്ളത്തിന്റെ ബില്‍ തുടങ്ങിയവ
14. ബാങ്കിങ് ഇടപാടുകള്‍ക്കുള്ള സഹായം (എ.ടി.എം., ചെക്ക്, നിക്ഷേപം)
15. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള മരുന്ന് തീറ്റ
എന്നീ സഹായങ്ങള്‍ക്ക് 9526218885, 9400208409, 9495214991 ഈ നമ്പറുകളില്‍ വിളിക്കാം. സേവനങ്ങള്‍ വാട്‌സ്ആപ്പ് വഴി ലഭിക്കാന്‍ നമ്പര്‍: 9526218885