സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിന് അംഗീകാരം

[mbzauthor]

സഹകരണ വകുപ്പില്‍ ജീവനക്കാരുടെ സ്ഥലം മാറ്റം ഓണ്‍ലൈന്‍ സമ്പ്രദായം മുഖേന നടപ്പിലാക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാര്‍ തയ്യാറാക്കി സമര്‍പ്പിച്ച കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ ജീവനക്കാരുടെ സ്ഥലം മാറ്റം ഓണ്‍ലൈന്‍ സമ്പ്രദായം മുഖേന നടപ്പിലാക്കുന്നതിനായുള്ള സോഫ്റ്റ് വെ യറിന്റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കി സ്ഥലംമാറ്റം ഓണ്‍ലൈന്‍ മുഖേന നടപ്പിലാക്കേണ്ടതാണെന്നും ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അറിയിച്ചു.

ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിന് സഹകരണ വകുപ്പ് നടപടി സ്വീകരിക്കാത്തത് കോടതിയിലെത്തിയിരുന്നു. ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ഇലക്ട്രോണിക് ഡേറ്റാ ബേസ് ഉപയോഗിച്ചു ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തിയുള്ള ഓണ്‍ലൈന്‍ ടാന്‍സ്ഫര്‍ നടപ്പാക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ സഹകരണ സംഘം രജിസ്ട്രാറോടും ഗവണ്‍മെന്റ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരിന്നു. മൂന്നു മാസത്തിനകം നടപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് KATന്റെ സുപ്രധാന വിധി.

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് മുമ്പില്‍ സഹകരണ സംഘം രജിസ്ട്രാര്‍ നേരിട്ട് ഹാജരായി ഇത് നടപ്പാക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ മുതല്‍ സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാവുമെന്നാണ് രജിസ്ട്രാര്‍ നല്‍കിയ സത്യവാങ് മൂലം.

2017-ലാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുമാനദണ്ഡം പാലിച്ച് സ്ഥലം മാറ്റ നടപടികള്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജീവനക്കാര്‍ കൂടുതലുള്ള റവന്യു, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം ഇത് പൂര്‍ണരീതിയില്‍ നടപ്പാക്കി. എന്നാല്‍ താരതമ്യേന ജീവനക്കാര്‍ കുറഞ്ഞ വകുപ്പായ സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കാത്തതാണ് ആക്ഷേപത്തിനും നിയമപോരാട്ടത്തിനും വഴിവെച്ചത്.

[mbzshare]

Leave a Reply

Your email address will not be published.