സഹകരണസംഘങ്ങളിലെ നിക്ഷേപ സമാഹരണയജ്ഞം ഏപ്രില്‍ 15 വരെ നീട്ടി
moonamvazhiApril 3 2023,7:08 am
സഹകരണവകുപ്പ് നടത്തുന്ന 43-ാമതു നിക്ഷേപ സമാഹരണയജ്ഞത്തിന്റെ കാലാവധി 2023 ഏപ്രില്‍ 15 വരെ നീട്ടി. ഒമ്പതിനായിരം കോടി രൂപ ലക്ഷ്യംവെച്ച് ഫെബ്രുവരി പതിനഞ്ചിനാരംഭിച്ച നിക്ഷേപ സമാഹരണം മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. കാലാവധി നീട്ടണമെന്നു സഹകാരികളും സഹകരണസംഘങ്ങളും അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണു സഹകരണസംഘം രജിസ്ട്രാര്‍ കാലാവധി ഏപ്രില്‍ ഒന്നു മുതല്‍ പതിനഞ്ചുവരെ നീട്ടിയത്.
സഹകരണ വായ്പാമേഖലയിലെ നിക്ഷേപത്തോതു വര്‍ധിപ്പിക്കുക, യുവതലമുറയെ സഹകരണപ്രസ്ഥാനങ്ങളിലേക്കു കൂടുതലായി ആകര്‍ഷിക്കുക, കേരളത്തിന്റെ വികസനത്തിനു കരുത്തേകുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണു നിക്ഷേപ സമാഹരണ കാമ്പയിനും അംഗത്വകാമ്പയിനും നടത്തുന്നത്.