വനിതാ ദിനത്തില്‍ അമ്മമാരെ ആദരിച്ച് വെണ്ണല സഹകരണ ബാങ്ക്
അന്താരാഷ്ട വനിതാ ദിനാചരണത്തിന്റെ ഭാഗമായി വെണ്ണല സഹകരണ ബാങ്ക് അമ്മമാരെ ആദരിച്ചു. വെണ്ണല ബാങ്കിന്റെ സാംസ്‌കാരിക സമിതിയായ മാധവന്‍ മാസ്റ്റര്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് 80 കഴിഞ്ഞ സാവിത്രി.വി.ജി, രത്‌നമ്മ വറുത്, മണി സുന്ദരന്‍, രാജമ്മ രാഘവന്‍, വിജയലക്ഷ്മി, രാധാ രാമന്‍ എന്നീഅമ്മമാരെ ആദരിച്ചത്.
കൗണ്‍സിലര്‍ സി.ഡി.വത്സലകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ടി.സി.മായ അദ്ധ്യക്ഷയായി. ദീപ.ഡി.ബി. വിനീത സക്‌സേന, കെ.എസ്.സുല്‍ഫത്ത്, ടി.ആര്‍.നമകുമാരി എന്നിവര്‍ സംസാരിച്ചു.