കോഴിക്കോട് ഡിസ്ട്രിക്ട് വനിതാ ബ്യൂട്ടീഷ്യന്‍സ് വെല്‍ഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി
കോഴിക്കോട് ഡിസ്ട്രിക്റ്റ് വനിതാ ബ്യൂട്ടീഷ്യൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ഫറൂഖ് റീജനൽ കോ- ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ വിനോദ്. എൻ ഉദ്ഘാടനം ചെയ്തു.ടി.ആർ. രംഗനാഥനിൽ നിന്നും സംഘം പ്രസിഡന്റ് രശ്മി പ്രവീൺ ആദ്യ നിക്ഷേപം സ്വീകരിച്ചു.
സംഘം സെക്രട്ടറി അനുശ്രീ, ഡയറക്ടർമാരായ ഷൈനി രാജ്.പി, പ്രജിത. ടി.എം, ഷിംന പി.എസ്, ജിഷ കെ.ടി, പ്രമീള രാജൻ, ശുഭശ്രീ, സുനിത, ശബ്‌ന. പി.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.