എന്‍സിഡിസി സഹായത്തോടെ സഹകരണമേഖലയില്‍ യോഗകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു

[mbzauthor]

നാഷനല്‍ കോ- ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷനും (എന്‍.സി.ഡി.സി.) ബെംഗളൂരു ആസ്ഥാനമായ ഗ്ലോബല്‍ യോഗ യൂണിവേഴിസിറ്റിയായ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാനയും (എസ് -വ്യാസ) ചേര്‍ന്ന് സഹകരണ സംഘങ്ങള്‍ വഴി രാജ്യത്തുടനീളം യോഗ വെല്‍നെസ് – നാച്ചുറോപതി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.രാജ്യത്തെ സഹകരണസംഘങ്ങള്‍ വഴി ഇവ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരുകൂട്ടരും ഡല്‍ഹിയില്‍ ധാരണാപത്രവും ഒപ്പുവച്ചു.

ഗ്രാമീണമേഖലയിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതോടൊപ്പം സഹകരണമേഖലക്ക് യോഗ കേന്ദ്രങ്ങള്‍ മികച്ച ബിസിനസ് മാതൃകയുമായിരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ സഹമന്ത്രി പര്‍ഷോത്തം രുപാല പ്രസ്താവിച്ചു. രണ്ടു മാസം മുമ്പ് എന്‍.സി.ഡി.സി. തുടക്കമിട്ട ആയുഷ്മാന്‍ സഹകാര്‍ സ്‌കീമിനു കീഴിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. സഹകരണമേഖലക്ക് 10,000 കോടി രൂപയുടെ സാമ്പത്തികസഹായം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഒക്ടോബര്‍ 19 ന് ഈ കേന്ദ്രപദ്ധതി ആരംഭിച്ചത്. ആരോഗ്യമേഖലയില്‍ സൗകര്യങ്ങളൊരുക്കാനും സേവനങ്ങള്‍ താഴെത്തട്ടിലെത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി സാമ്പത്തികസഹായം അനുവദിക്കുക.

യൂണിവേഴിസിറ്റിയുടെ സാങ്കേതികസഹായവും എന്‍.സി.ഡി.സിയുടെ സാമ്പത്തികസഹായവും ചേര്‍ന്നാല്‍ സഹകരണ മേഖലയുടെ യോഗകേന്ദ്രങ്ങള്‍ രാജ്യത്തെ മികച്ച മാതൃകയായിരിക്കുമെന്ന് എസ്-വ്യാസ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഗുരുജി നാഗേന്ദ്ര പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.