സഹകരണ ജീവനക്കാരുടെ ക്ഷേമബോര്‍ഡില്‍ അംഗമാകുന്നവരുടെ കുടിശ്ശിക ഒഴിവാക്കി
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ പുതുതായി അംഗത്വമെടുക്കുന്നവരുടെ കുടിശ്ശിക ഒഴിവാക്കി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്രകാരം അംഗത്വം സ്വീകരിക്കുന്ന ജീവനക്കാര്‍ക്ക് അംഗത്വം കിട്ടി ആറു മാസം കഴിഞ്ഞാലേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവുകയുള്ളു.
വെല്‍ഫെയര്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ / സെക്രട്ടറിയുടെ 2022 ആഗസ്റ്റ് ആറിലെ WB / G / 2438 / 2022 നമ്പര്‍ കത്തും സഹകരണസംഘം രജിസ്ട്രാറുടെ 2022 നവംബര്‍ എട്ടിലെ RCS / 7657 / 2022 – EM ( 5 ) നമ്പര്‍ കത്തും പരിഗണിച്ചാണു സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. കുടിശ്ശിക ഒഴിവാക്കി അംഗത്വം നേടാന്‍ ആറു മാസം സമയപരിധി നിശ്ചയിക്കാനും ഇപ്രകാരം അംഗത്വം നേടുന്ന ജീവനക്കാര്‍ക്ക് അംഗത്വം കിട്ടി ആറു മാസം കഴിയുന്ന മുറയ്ക്കു മാത്രം ആനുകൂല്യം അനുവദിക്കാനുമുള്ള വ്യവസ്ഥയാണ് ഉള്‍പ്പെടുത്തുന്നത്. ബോര്‍ഡിന്റെ അംഗസംഖ്യ കൂട്ടുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കുടിശ്ശികയിളവ് അനുവദിച്ചിരിക്കുന്നത്.
[mbzshare]