സ്‌കൂള്‍ കലോത്സവം: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ സൗജന്യ ഓട്ടോകള്‍ ഓടിത്തുടങ്ങി
കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നഗരത്തിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കൊരുക്കിയ സൗജന്യ ഓട്ടോകള്‍ ഓടിത്തുടങ്ങി. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് വെച്ച് ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ് ഫ്‌ളാഗ് ഓഫ് ചെയ്തു.
10 ഓട്ടോറിക്ഷകളാണ് ബാങ്ക് ഇതിനായി നല്‍കിയിരിക്കുന്നത്. ഒരു വേദിയില്‍ നിന്നും മറ്റു മത്സരവേദികളിലേക്ക് ഈ ഓട്ടോ സൗജന്യ സര്‍വീസ് നടത്തും. മത്സരത്തിനായി എത്തിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് ഈ സൗജന്യ യാത്ര അനുവദിക്കുക. ജനുവരി 3 മുതല്‍ 7 വരെയായിരിക്കും സൗജന്യ സര്‍വ്വീസ്.
കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ അബ്ദുള്‍ അസീസ്. എ,എന്‍.പി. അബ്ദുള്‍ ഹമീദ്, കെ.ടി. ബീരാന്‍ കോയ, കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാകേഷ്. കെ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യമായി ഓടുന്ന ഓട്ടോകളുടെ നമ്പര്‍ ചുവടെ നല്‍കിയിരിക്കുന്നു:
അനില്‍കുമാര്‍: 9656012245, മോഹന്‍: 9387454525, അബ്ദുല്‍ ലത്തീഫ്: 9946093464, ബാലകൃഷ്ണന്‍: 9567742938, മുരളി: 7593093862, വിദ്യാധരന്‍: 9847879847, പ്രദീപ്കുമാര്‍: 9446682956, അജയന്‍: 9562079218, ദേവദാസന്‍: 9544973271, ഷിജു:8075416278
[mbzshare]